CinemaMollywoodNEWS

രണ്ടു സിനിമയുടെ രണ്ടാം ഭാഗങ്ങള്‍, ഒരു ബയോപിക്; ജയസൂര്യയുടെ ഇനിയുള്ള വരവ് ഞെട്ടിക്കുന്നത്!

ആറു മാസത്തെ ഇടവേളയ്ക്ക്ന ശേഷം നടന്‍ ജയസൂര്യ വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. നവംബറില്‍ പ്രദര്‍ശനത്തിനെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം പുണ്യാളന്റെ രണ്ടാം വരവാണ് ഫുകി കഴിഞ്ഞെത്തുന്ന ജയസൂര്യയുടെ ആദ്യ ചിത്രം. പുണ്യാളന്‍ അഗര്‍ബത്തീസ് തിയേറ്ററില്‍ വലിയ ഓളം ഉണ്ടാക്കിയ ധൈര്യത്തിലാണ് ജോയ് താക്കോല്‍ക്കാരന്റെ കഥ പറയാന്‍ ജയസൂര്യയും കൂട്ടരും വീണ്ടും തയ്യാറെടുത്തത്.

ബിഗ്സ്ക്രീനില്‍ ഏല്‍ക്കാതെ പോകുകയും മിനി സ്ക്രീനിലെത്തിയപ്പോള്‍ വാഴ്ത്തിപ്പാടുകയും ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും വൈകാതെ റിലീസിന് എത്തും. ചിത്രീകരണം പുരോഗമിക്കുന്ന ആട് ക്രിസ്മസ് വിരുന്നായാകും പ്രേക്ഷകന് മുന്നിലെത്തുക. മിഥുന്‍ മാനുവല്‍ തോമസ്‌ ഒരുക്കുന്ന ആടിന്റെ രണ്ടാം ഭാഗത്തില്‍ ആദ്യ പാര്‍ട്ടിലെ താരങ്ങള്‍ തന്നെയാണ് സിനിമാ പ്രേമികളെ പൊട്ടിച്ചിരിപ്പിക്കാനെത്തുന്നത്.

സിദ്ധിഖിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പ്രജീഷ് സെന്‍ ഒരുക്കുന്ന ജയസൂര്യ ചിത്രമാണ് ക്യാപ്റ്റന്‍. ഫുട്ബോള്‍ ഇതിഹാസം വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ ഈ വര്‍ഷം തന്നെ റിലീസിന് എത്തും.

വേനലവധിക്ക് എത്തിയ സിദ്ധിഖ് ചിത്രം ഫുക്രിയ്ക്ക് ശേഷം ജയസൂര്യയുടെ ഒരു സിനിമകളും തിയേറ്ററില്‍ എത്തിയില്ലെന്നതിനാല്‍ അദ്ദേഹത്തിന്‍റെ ആരാധകരെല്ലാം നിരാശയിലാണ്. ഷാജി പാപ്പാനെയും, ജോയ് താക്കോല്‍ക്കാരനെയുമൊക്കെ വലിയ ആഘോഷങ്ങളോടെ തിയേറ്ററിലേക്ക് ആനയിക്കാനുള്ള ഒരുക്കത്തിലാണ് ജയസൂര്യയുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍.

shortlink

Related Articles

Post Your Comments


Back to top button