മലയാള സിനിമയില്‍ താര മക്കള്‍ സ്ഥാനം നേടി മുന്നേറുകയാണ്. മലയാളികളുടെ കുടുംബ നായകന് ജയറാമിന്റെ പുത്രന് കാളിദാസും സിനിമയില്‍ സജീവമാകുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത ഭാര്യ പാര്‍വതിയും മകള്‍ മാളവികയും അഭിനയലോകത്തേക്ക് വരുമോ എന്നാണ് ആരാധകര്‍ക്ക് ഇപ്പോഴും അറിയേണ്ടത്. ഒരു സമയത്ത് പാര്‍വതി സിനിമയില്‍ സജീവമാകുന്നുവെന്നും മാളവിക നായികയാവുന്നുവെന്നെല്ലാം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരാധകരുടെ സംശയത്തിന് മറുപടിയുമായി ജയറാം തന്നെ എത്തിയിരിക്കുകയാണ്.
പല അഭിമുഖത്തിലും ജയറാം ഈ ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. മകള്‍ അഭിനയിക്കുമോ.. ഭാര്യ പാര്‍വ്വതി അഭിനയത്തിലേക്ക് മടങ്ങി വരുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആ ചോദ്യത്തോട് ഒരു ചാനല്‍ പ്രോഗ്രാമില്‍ എത്തിയ ജയറാം പറയുന്നു. ”മകള്‍ അഭിനയിക്കുമോ എന്ന് ഒരുപാട് പേര് ചോദിച്ചിരുന്നു. പക്ഷെ അവള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമില്ല. കായിക മേഖലയിലാണ് കക്ഷിക്ക് താത്പര്യം. ലണ്ടനില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്സ് ചെയ്യുകയാണ് ഇപ്പോള്‍ ചക്കി” – ജയറാം പറഞ്ഞു. ”സിനിമയില്‍ പാര്‍വ്വതി ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണോ പാര്‍വ്വതി അഭിനയിക്കാത്തത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ മക്കളെ നന്നായി വളര്‍ത്തി വലുതാക്കുന്നത് വരെ വേറെ ഒരു പരിപാടിയ്ക്കുമില്ല എന്ന് പറഞ്ഞത് പാര്‍വ്വതി തന്നെയാണ്” ജയറാം കൂട്ടിച്ചേര്‍ത്തു
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് മകന് കാളിദാസിന്റെ പൂമരം എന്ന ചിത്രം. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും . ഡബ്ബിങ് ജോലികളൊക്കെ കഴിഞ്ഞുവെന്നും ജയറാം പറഞ്ഞു.
Post Your Comments