കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റിലായാതോടെ താര സംഘടനകള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ നിര്‍ബന്ധിതരായി. അതിനെ തുടര്‍ന്ന് പുരത്താകിയ സംഘടനകളില്‍ ഒന്നായ ഫിയോക്ക് ജാമ്യം നേടി പുറത്തിറങ്ങിയ നടന് ദിലീപിന് പ്രസിഡന്റ് സ്ഥാനം തിരികെ ഏല്‍പ്പിച്ചു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം ഏല്‍ക്കാനില്ലെന്ന് പറഞ്ഞ് താരം പിന്‍വലിയുകയും ചെയ്തു. പുറത്തിറങ്ങിയ ദിലീപിനെ കാണാന്‍ നിരവധി സിനിമാ താരങ്ങളും വീട്ടിലേക്കെത്തി. ദിലീപ് അനുകൂലവും പ്രതികൂലവുമായ രണ്ടു വിഭാഗങ്ങള്‍ അമ്മയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍.
പൃഥിരാജിന് വേണ്ടി മമ്മൂട്ടി ദിലീപിനെ പുറത്താക്കാന്‍ കൂട്ട് നിന്നുവെന്നു ഗണേഷ് കുമാര്‍ ആരോപിക്കുന്നു. ഇതിനെതിരെ പരസ്യ പ്രസ്താവനകളുമായി താരങ്ങള്‍ ആരും രംഗത്ത് വന്നിരുന്നില്ല. എന്നാല്‍ നടി രമ്യാ നമ്പീശന് ഇത് ഒരാളുടെ മാത്രം തീരുമാനം അല്ലെന്നും എക്ജ്സിക്യൂട്ടീവ് അംഗങ്ങളുടെ മുഴുവന്‍ ക്ജൂട്ടയ്മയില് നിന്നും ഉണ്ടായ തീരുമാനമാണെന്നും പറഞ്ഞു. ഇപ്പോള്‍ ചര്‍ച്ച ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുമോ എന്നതാണ്.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ മറുചോദ്യം ഉന്നയിച്ച് ഓടിയൊളിക്കാനാണ് ഇന്നസെന്റ് ശ്രമിച്ച്ത്. ദിലിപീനെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് തനിക്ക് വേണോ? എന്നായിരുന്നു അതൃപ്തിയോടെ ഇന്നസെന്റിന്റെ മറുപടി ചോദ്യം. ചോദിക്കാന്‍ മറ്റൊരു വേദിയില്ലാത്തതിനാലാണെന്ന് പറഞ്ഞപ്പോള്‍ അത് പറയാന്‍ വേറെ ആളുണ്ടെന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. മാത്രമല്ല, ഇപ്പോ ചാനലില്‍ ആവശ്യത്തിന് സംഭവങ്ങളുണ്ട്. തീരെ ഗതി മുട്ടുമ്ബോ എന്റടുത്തേയ്ക്ക് വരൂ ഞാന്‍ തരാം.. എന്നും ഇന്നസെന്റ് പറഞ്ഞു.
Post Your Comments