CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ആ വേഷത്തിനായി ശോഭനയെ സമീപിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം വേദനിപ്പിച്ചു; മണിയന്‍ പിള്ള രാജു

നടനായും നിര്‍മ്മാതവായും മണിയന്‍ പിള്ള രാജു മലയാള സിനിമയില്‍ തിളങ്ങുകയാണ്. മണിയന്‍ പിള്ള രാജു പൃഥിരാജിനെ നായകനാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു പാവാട. ഒരു എ പടത്തില്‍ നായിക ആകേണ്ടി വന്ന സിസിലിയുടെ ജീവിതം ആവിഷ്കരിച്ച ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തില്‍ പൃഥിരാജിന്റെ അമ്മ വേഷം ചെയ്തത് ആശാ ശരത് ആയിരുന്നു. സിസിലിയുടെ വേഷം ചെയ്തപ്പോള്‍ താന്‍ കരഞ്ഞു പോയി എന്നും ആശ പറഞ്ഞു.

എന്നാല്‍ പൃഥിരാജിന്റെ അമ്മ വേഷത്തില്‍ ആദ്യം പരിഗണിച്ചത് ആശാ ശരത്തിനെ ആയിരുന്നില്ല. മലയാളത്തിന്റെ പ്രിയ നടി ശോഭനയെ ആയിരുന്നു ആ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത്. അതിനായി മണിയന്‍ പിള്ള രാജു നടിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ആ വേഷം ചെയ്യാന്‍ താത് പര്യമില്ലെന്ന് പറഞ്ഞു തങ്ങളെ ശോഭന ഒഴിവാക്കുകയായിരുന്നുവെന്നും നടിയുടെ ആ പ്രതികരണം വലിയ വേദന ഉണ്ടാക്കിയെന്നും രാജു പറയുന്നു.

ആ വേഷം നിരസിക്കാന്‍ താരം ആദ്യം പറഞ്ഞത് ഡാന്‍സ് പരിപാടികളുടെ തിരക്കിനിടയില്‍ കേരളത്തില്‍ വന്നു ഷൂട്ടിംഗ് നടക്കില്ല എന്നതായിരുന്നു. അങ്ങനെ ആണെങ്കില്‍ ശോഭനയുടെ സീന്‍ മാത്രം ചെന്നൈയില്‍ സെറ്റ് ഇട്ടു ചിത്രീകരിക്കാം എന്ന് പറഞ്ഞിട്ടും താരം ആ വേഷം ചെയ്യാന്‍ പറ്റില്ലെന്നു പറഞ്ഞു.
ഒടുവില്‍ വേഷം നിരസിക്കാന്‍ കാരണം ശോഭന വ്യക്തമാക്കി. പൃഥിരാജിനെ പോലുള്ള മുതിര്‍ന്ന താരങ്ങളുടെ അമ്മ വേഷത്തില്‍ വരാന്‍ പറ്റില്ലെന്നും അത് തന്റെ ഡാന്‍സ് പ്രൊഫഷനെ ബാധിക്കുമെന്നും ശോഭന പറഞ്ഞു. ശോഭനയുടെ ഈ അഭിപ്രായത്തെ മോഹന്‍ലാല്‍ വൃദ്ധനായി പോലും അഭിനയിക്കുന്നില്ലേ എന്നെല്ലാം ചോദിച്ചു തിരിച്ചടിച്ചെങ്കിലും താരം നിലപാടില്‍ ഉറച്ചു നിന്നുവെന്നു രാജു പറയുന്നു. അങ്ങനെയാണ് ആ വേഷം ആശാ ശരത്തില്‍ എത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button