ഐവി ശശി- ആലപ്പി ഷെരീഫ് കൂട്ടുകെട്ടില്‍ മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി സ്വന്തമാക്കേണ്ടത് ഐവി ശശി രജനി കാന്തിനെയും കമലഹാസനെയും ചേര്‍ത്ത് തമിഴ് മലയാളം ഭാഷകളില്‍ ഒരുക്കിയ അലാവുദീനും അത്ഭുതവിളക്കുമായിരുന്നു. എന്നാല്‍ ബിഗ് ബഡ്ജെറ്റും ചില അണിയറ പ്രശ്നങ്ങളും സിനിമയുടെ പൂര്‍ത്തീകരണത്തില്‍ ഉണ്ടാക്കിയ കാലതാമസം അതിനു തടസമായി.
ഈ അറിബക്കഥയില്‍ കമല്‍ നായകനും രജനി വില്ലനുമായിരുന്നു. യുവത്വത്തിന്റെ ആ ഘട്ടത്തില്‍ രജനികാന്ത് പല സംഘര്‍ഷങ്ങളും ഷൂട്ടിംഗ് ഇടങ്ങളില്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ ഒരിക്കല്‍ രജനികാന്ത് തീന്‍ മേശയില്‍ നിന്നും കത്തിയെടുത്തു നിര്‍മ്മാതാവ് ഹരി പോത്തനെ കുത്താന്‍ ചെന്നു. അതോടെ സെറ്റില്‍ പലര്‍ക്കും താരത്തെ ഭയമായി. കൂടെ അഭിനയിക്കാന്‍ കമലഹാസനും വിസ്സമതിച്ചു.
നായകനും വില്ലനും തമ്മിലുള്ള സംഘട്ടനത്തില്‍ ഉറുമി, വാള്‍ അടക്കം നിരവധി ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. രജനിയുടെ ഈ സ്വഭാവത്തില്‍ ആ സംഘട്ടനം ശരി ആകില്ലെന്ന് കമല്‍ ഭയന്നു. ഇത് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനെ കാര്യമായി ബാധിച്ചു. ഒടുവില്‍ രജനിയെ ‘നല്ലകുട്ടി’ ആക്കാന്‍ ഇരുവരുടെയും ഗുരുവും പ്രശസ്ത സംവിധായകനുമായ കെ ബാലചന്ദ്രറെ കൊണ്ട് വരേണ്ടിവന്നു.
ബാലചന്ദ്രന് മുന്നില്‍ അനുസരണയുള്ള കുട്ടിയായി മാറിയ രജനി യാതൊരു പ്രശ്നങ്ങളും സൃഷ്ടിക്കാതെ ഫൈറ്റ് പൂര്‍ത്തിയാക്കി. 1979ല്‍ റിലീസ് ചെയ്ത ചിത്രം വന്‍ വിജയമാകുകയും ചെയ്തു.
Post Your Comments