ഒക്ടോബര്‍ ആറിന് ഹിന്ദു ആചാര പ്രകാരവും പിന്നീട് ക്രിസ്ത്യന്‍ ആചാരപ്രകാരവും വിവാഹിതരായ നാഗചൈതന്യ- സാമന്ത താരദമ്പതികള്‍ ജീവിതത്തിന്റെ പുതിയ ഒരു അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.ഒക്ടോബര്‍ ആറിനായിരുന്നു ഇരുവരുടെയും വിവാഹം.അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹസത്കാരത്തില്‍ പങ്കെടുത്തത്. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട സാമന്ത വിവാഹച്ചടങ്ങില്‍ ചൊല്ലിയ പ്രതിജ്ഞയുടെ വീഡിയോ താരം ഇന്‍സ്റ്റഗ്രാം വഴി പങ്കുവയ്ക്കുകയുണ്ടായി.
“നിങ്ങള്‍ കാരണം സാവധാനം, എന്നാല്‍ നിശ്ചയമായും ഞാൻ കണ്ട സ്വപ്നം കൈവരിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് വച്ച് ഏറ്റവും ഉത്തമനായ വ്യക്തിയാണ് നിങ്ങള്‍. ഒരുനാള്‍ നമ്മുടെ കുഞ്ഞിന് എല്ലാം തികഞ്ഞ ഒരച്ഛനാകും താങ്കള്‍ എന്നെനിക്ക് ഉറപ്പുണ്ട്. ഇനിയുള്ള നൂറു ജന്മങ്ങളിലും എവിടെയാണെങ്കിലും എന്ത് സാഹചര്യത്തിലാണെങ്കിലും ഞാന്‍ നിങ്ങളെ തന്നെ സ്വീകരിക്കും. ഞാന്‍ നിങ്ങളെ സ്വീകരിച്ചിരിക്കുന്നു.”
Post Your Comments