
തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു സംവിധായകനായി മലയാളിയായ രാജാകൃഷ്ണ മേനോൻ മാറിക്കഴിഞ്ഞു.എന്നാൽ മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ടി പി മാധവന്റെ മകനാണ് ഈ സംവിധായകനെന്ന് എത്രപേർക്കറിയാമെന്ന കാര്യത്തിൽ സംശയമാണ്. മക്കൾ അച്ഛന്റെ പ്രശസ്തിയിൽ ചുവടുപിടിച്ച് ഉന്നത സ്ഥാനങ്ങളിലേക്ക് എത്താൻ ശ്രമിക്കാറുണ്ടെങ്കിലും ഈ മകന്റെ ജീവിതത്തിലെ ഒരു വിജയ മുഹൂർത്തത്തിലും പിന്നിലോ ഒപ്പമോ അച്ഛൻ ഉണ്ടായിട്ടില്ല.
തന്റെ പുതിയ ചിത്രമായ ഷെഫിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ അച്ഛനെക്കുറിച്ച് സംസാരിച്ചത്.തന്റെ ഇതുവരെയുള്ള ജീവിതത്തിൽ താൻ അച്ഛനെ കണ്ടിട്ടുള്ളത് രണ്ടു തവണ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.സിനിമയാണ് തന്റെ ലക്ഷ്യമെന്ന് അറിഞ്ഞ അമ്മ അന്നത്തെ തങ്ങളുടെ ജീവിതാവസ്ഥ മോശമായിട്ടുപോലും തന്റെ ആഗ്രഹത്തെ എതിർത്തില്ലെന്നും പകരം അമ്മയുടെ വാക്കുകൾ നൽകിയ കരുത്തും ഊർജവുമാണ് തന്നെ ഇന്നത്തെ താനാക്കിയതെന്നും അദ്ദേഹം പറഞ്ഞു
Post Your Comments