റിലീസിന് തയ്യാറെടുക്കുന്ന ആമിര്‍ ഖാന് ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സ്പെഷ്യല്‍ സ്ക്രീനിങ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് വേണ്ടിയാണ് ചിത്രത്തിന്റെ സ്പെഷ്യല്‍ ഷോ ഒരുക്കിയത്.
ചിത്രം അദ്വാനിയെ ഏറെ ഇഷ്ടപ്പെടുത്തിയെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തികുമാര്‍ എന്ന മ്യൂസിക് കമ്പോസറുടെ വേഷത്തിലാണ് ആമിര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. സ്പെഷ്യല്‍ സ്ക്രീനിംഗിന് ശേഷം അതിഥികളെല്ലാം എഴുന്നേറ്റു നിന്ന് കൈയടിച്ചെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments