CinemaMollywoodNEWS

സിനിമയില്‍ വരാന്‍ അച്ഛന്‍റെ ബന്ധം സഹായിച്ചിട്ടുണ്ടാവണം, പക്ഷെ ; ദുല്‍ഖറിന് പറയാനുള്ളത്

തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും താന്‍ മമ്മൂട്ടിയുടെ മകനാണെന്ന കാര്യം പലര്‍ക്കും അറിയില്ലായിരുന്നെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സിനിമയില്‍ എത്താന്‍ അച്ഛന്‍റെ ബന്ധങ്ങള്‍ സാഹയിച്ചിട്ടുണ്ടെങ്കിലും അച്ഛന്റെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും സഹോദരിയും വളര്‍ന്നതെന്ന് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി.

ദുല്‍ഖര്‍ സല്‍മാന്‍റെ വാക്കുകളിലേക്ക്

“എന്റെ അച്ഛന്റെ സിനിമയിലെ പാരമ്പര്യം എനിക്ക് ഒരുപാടൊന്നും ഗുണം ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. അച്ഛന്റെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും സഹോദരിയും വളര്‍ന്നുവന്നത്. എങ്കിലും എനിക്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ അച്ഛന്റെ ബന്ധം സഹായിച്ചിട്ടുണ്ടാവണം. അതിനുശേഷമുള്ളതെല്ലാം എന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. മലയാള സിനിമയില്‍ രണ്ടാം തലമുറയിലെ അധികം പേരൊന്നും ഇങ്ങനെ കരിയറില്‍ വിജയിച്ചിട്ടില്ല”.

shortlink

Related Articles

Post Your Comments


Back to top button