എന്പതുകളിലെ യുവത്വം തുളുമ്പുന്ന നായകനായിരുന്നു റഹ്മാന്. എന്നാല്‍ തുടക്കകാലത്ത് ഉണ്ടായിരുന്ന തിരക്കുകളില്‍ ജീവിതം തന്നെ മാറിപ്പോയ അവസ്ഥയില്‍ സിനിമയില്‍ നിന്നും അദ്ദേഹത്തിനു വിട്ടു നില്‍ക്കേണ്ടി വന്നു.
യുവതാരമായി ശ്രദ്ധിക്കപ്പെട്ട കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ റഹ്മാന് നിറഞ്ഞു നിന്നിരുന്നു. തുറന്ന സംസാരപ്രകൃതിയാണ് ആ തെറ്റിദ്ധാരണയ്ക്ക് കാരണമെന്ന് റഹ്മാന് പറയുന്നു. അക്കാലത്തെ ഹിറ്റ് നായികമാരായ രോഹിണി, ശോഭന തുടങ്ങിയ നടിമാര്‍ക്കൊപ്പമുള്ള ഗോസിപ്പുകള്‍ സിനിമാ മേഖലയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തമിഴിലും മലയാളത്തിലും അന്ന് താരമായിരുന്ന അമലയുമായി റഹ്മാന് പ്രണയത്തിലായിരുന്നു. ആ ബന്ധം നല്ല ശക്തമായിരുന്നു. അത് തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഒരുമിച്ചില്ല. വീട്ടുകാര്‍ക്ക് വേണ്ടി ബന്ധം ഉപേക്ഷിച്ചതാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. സിനിമയില്‍ രണ്ടാള്‍ക്കും തിരക്ക് കൂടിയതോടെ ബന്ധത്തിലെ സീരിയസ് വിട്ടുപോയി. ഒരു വര്‍ഷം 18 ചിത്രങ്ങള്‍ വരെ ചെയ്തിരുന്നു. അല്ലാതെ മാതാപിതാക്കള്‍ക്ക് വേണ്ടി ആ പ്രണയം ഉപേക്ഷിച്ചതല്ലായെന്നു റഹ്മാന് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments