Film ArticlesGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

കുടുംബവുമായുള്ള അടുപ്പം അദ്ദേഹം മുതലെടുക്കുകയാണെന്നു ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു

മലയാളത്തിലെ ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ട്രാഫിക് ഒരുക്കിയ സംവിധായകനാണ് രാജേഷ് പിള്ള. അകാലത്തില്‍ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. രാജേഷ് ഒരുക്കിയ അവസാന ചിത്രമായിരുന്നു വേട്ട. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രത്തില്‍ കാതല്‍ സന്ധ്യ ആയിരുന്നു കുഞ്ചാക്കോയുടെ ഭാര്യാ വേഷം ചെയ്തത്. എന്നാല്‍ ആ വേഷത്തിനായി തന്നെയാണ് ആദ്യം സംവിധായകന്‍ പരിഗണിച്ചതെന്ന് നടി ഭാമ പറയുന്നു. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ മൂലം ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ ഭാമ വ്യക്തമാക്കി.

വേട്ടയിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ആകെ ത്രില്ലിലായിരുന്നു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ചിത്രത്തില്‍ ഒരു പാട്ടുണ്ടെന്നും അറിയാമായിരുന്നു. ഭയങ്കര സന്തോഷമായിരുന്നു ഇതൊക്കെ അറിഞ്ഞപ്പോള്‍. ചിത്രത്തില്‍ അഭിനയിക്കണം എന്നും പറഞ്ഞു സംവിധായകന്‍ രാജേഷ് പിള്ള വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണെന്നും അതുകൊണ്ട് പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നസല്‍ ഇത് ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു. രാജേഷ് പിള്ളയുടെ കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. ഇത് മുതലെടുക്കുകയാണ് അദ്ദേഹമെന്നു പലരും തന്നോട് പറഞ്ഞു. പ്രതിഫലം കുറയ്ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് അദ്ദേഹമെന്ന തരത്തിലായിരുന്നു അവര്‍ പറഞ്ഞത്. വേട്ട നിര്‍മ്മിച്ചത് അദ്ദേഹമാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. പ്രതിഫലം കുറയ്ക്കാനുള്ള ശ്രമത്തിന് വേണ്ടിയാണ് അങ്ങനെ സംസാരിച്ചതെന്ന് മനസ്സിലാക്കാതെയാണ് ആ സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. രാജേഷ് പിള്ളയ്ക്ക് അസുഖമാണെന്ന് അറിയില്ലായിരുന്നുവെന്നും ഭാമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button