CinemaGeneralMollywoodMovie GossipsNEWSWOODs

എന്റെ വീട്ടുകാരെ പോലും ധിക്കരിച്ച് ഞാന്‍ ആയിട്ട് എടുത്ത തീരുമാനമായിരുന്നു ആ ജീവിതം

 

സിനിമാ മേഖലയില്‍ എന്നും പ്രണയവും വിവാഹവുമെല്ലാം ചൂടന്‍ ചര്‍ച്ചയാണ്. മലയാള സിനിമാ ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയയായ നടിയാണ് മല്ലിക സുകുമാരന്‍. യുവതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ടു താരങ്ങളുടെ അമ്മ. എന്നാല്‍ ഒരുകാലത്ത് സിനിമാക്കഥയെയും വെല്ലുന്ന ജീവിതമായിരുന്നു മല്ലികയുടെത്.

ഹാസ്യ താരമായി വിലസുന്ന നടന്‍ ജഗതി ശ്രീകുമാറുമായുള്ള ആദ്യബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് മല്ലിക നടന്‍ സുകുമാരന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഇതേക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ മല്ലിക തുറന്നു പറഞ്ഞു. ”ജീവിതത്തിലെ ഒരു പ്രത്യേക സന്ദര്‍ഭത്തിലാണു സുകുമാരനെ പരിചയപ്പെടുന്നത് . എന്റെ ജീവിതത്തില്‍ എന്തു കൊണ്ടൊരു പാളിച്ച സംഭവിച്ചു എന്നു പറഞ്ഞ് ഞാന്‍ ആരേയും വാക്കു കൊണ്ടു പോലും കുറ്റപ്പെടുത്തിട്ടില്ല. മറിച്ച്‌ എന്നേക്കുറിച്ചു പലതും കേട്ടിട്ടുണ്ട്. പണമുണ്ടാക്കുന്ന ഏണി കണ്ടപ്പോള്‍ കേറി പോയിന്ന് ആരണ്ടൊക്കയോ പറഞ്ഞു. എന്റെ വീട്ടുകാരുടെ തീരുമാനങ്ങളെ പോലും ധിക്കരിച്ചു കൊണ്ട് ഞാനായിട്ട് എടുത്ത തീരുമാനമാകയിരുന്നു ആ ജീവിതം” മല്ലിക പറയുന്നു.

”അതിനകത്ത് ഉണ്ടായ പാളിച്ചകള്‍ എന്തു കൊണ്ടാണ് എനിക്ക് വിഷമം ഉണ്ടാക്കിയത് എന്ന് ഞാന്‍ അച്ഛനോടും അമ്മയോടും പോലും പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ അവര്‍ക്കു വിഷമമാകും. പക്ഷേ സിനിമയിലെ പലര്‍ക്കും അറിയാമായിരുന്നു. ശ്രീകുമാരന്‍ തമ്പിച്ചേട്ടനും അടൂര്‍ഭാസി ചേട്ടനും തിക്കുറിശ്ശി മാമനും അറിയാമായിരുന്നു. ഇവരൊക്കെ എന്റെ അച്ഛനെ നന്നായിട്ട് അറിയുന്നവരാണ്. അച്ഛന്‍ ഇതു കേട്ടാല്‍ വല്ലാതെ പ്രയാസമാകുമെന്നു ഞാനാണ് അവരോട് പറഞ്ഞത്. ഒന്നര വര്‍ഷത്തോളം എന്റെ ഒറ്റപ്പെട്ട ജീവിതമായിരുന്നു” തന്റെതെന്നും മല്ലിക അഭിമുഖത്തില്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button