
മലയാള സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് മഞ്ജുവാര്യര്‍. കന്മദം, സമ്മര്‍ ഇന്‍ ബത്ലഹേം തുടങ്ങി ഒടുവില്‍ ഉദാഹരണം സുജാതവരെ എത്തിനില്‍ക്കുന്ന ആ യാത്രയില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങളെ പരിശോധിച്ചാല്‍ അവിടെ ഗ്ലാമറസ് വേഷങ്ങള്‍ കാണാനില്ല. എന്തുകൊണ്ട് അത്തരം വേഷങ്ങള്‍ ചെയ്തില്ലയെന്നതിന് കാരണം മഞ്ജു പറയുന്നു. ഗ്ലാമറസ് വേഷങ്ങള്‍ തനിക്ക് ചേരാത്തത് കൊണ്ടാണെന്നു ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം തനിക്ക് ചേരുന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതാണ് നല്ലത്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വേഷം ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും മഞ്ജു വാര്യര്‍ പറയുന്നു.
Post Your Comments