CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

തന്റെ ഗോഡ്ഫാദറെക്കുറിച്ച് നടന്‍ സന്താനത്തിന്റെ വെളിപ്പെടുത്തല്‍

 

സിനിമ ഒരു വിനോദോപാധിയാണ്. അതുകൊണ്ട് തന്നെ കോമഡി ഇല്ലാതെ സിനിമയില്ല. തമിഴ് സിനിമയിലെ കൊമേഡിയന്മാരില്‍ മുന്‍ നിരക്കാരനാണ് സന്താനം. സിനിമയില്‍ ഓരോതാരങ്ങള്‍ക്കും ഗോഡ് ഫാദര്‍ ഉണ്ടാകും. തന്റെ ഗോഡ് ഫാദര്‍ ചിമ്പു ആണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. താന്‍ നായകനാകുന്ന പുതിയ ചിത്രമായ സക്ക പോഡ് പോഡ് രാജയുടെ ട്രെയിലര്‍ ലോഞ്ചില്‍ ആണ് സന്താനം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

‘ചിമ്ബു ആണ് എന്റെ ഗോഡ് ഫാദര്‍. ചിത്രത്തിന് വേണ്ടി പല സംഗീത സംവിധായകാരെ സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ആ സമയത്താണ് ചിത്രത്തിന് സംഗീതം നല്‍കാമെന്ന് ചിമ്പു സമ്മതിച്ചത്. എത്ര വലിയ നടനാണ് അദ്ദേഹം എന്നിട്ടും ഞാന്‍ ആവശ്യപ്പെട്ടതും അദ്ദേഹം സമ്മതം പറഞ്ഞു. ഞാന്‍ എന്നും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകും.’ സന്താനം പറഞ്ഞു. നിങ്ങള്‍ ഒരു കൊമേഡിയന്‍ മാത്രമല്ല ഒരു നടന്‍ കൂടിയാണ്. നിങ്ങള്‍ ആരോഗ്യത്തോടെ ഇരുന്നാല്‍ അത് നിങ്ങളുടെ ആരാധകര്‍ക്കും പ്രചോദനമാണ് എന്ന നടന്‍ ആര്യയുടെ ഉപദേശമാണ് ആരോഗ്യം സംരക്ഷിക്കാനും ഫിറ്റ് ആയി ഇരിക്കാനും തന്നെ പ്രേരിപ്പിച്ചതെന്നും സന്താനം പറഞ്ഞു .

സേതുരാമന്‍ സംവിധാനം ചെയ്യുന്ന സക്ക പോഡ് പോഡ് രാജ നിര്‍മിക്കുന്നത് വി.ടി.വി ഗണേഷ് ആണ്. വൈഭവി ശാണ്ഡില്യ, വിവേക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു പക്കാ കോമഡി ചിത്രമായ സക്ക പോഡ് പോഡ് രാജ നവംബര്‍ ആദ്യ വാരത്തോടെ പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button