CinemaMollywoodMovie GossipsWOODs

യുവനടന്റെ ആവശ്യം കേട്ട് നിര്‍മ്മാതാവ് ഞെട്ടി !!

 

മലയാളത്തിലെ ഒരു യുവനടന്റെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാക്കാര്‍. ഒരു നാട്ടിലെ ആള്‍ക്കാരുടെ ചട്ടമ്പിത്തരത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലൂടെയാണ് ഈ യുവനടന്‍ ശ്രദ്ധേയനാകുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് പിന്നീട് ഈ നടന്‍ അറിയപ്പെട്ടു തുടങ്ങിയത്. സത്യം പറയാമല്ലോ,ഈ ചിത്രത്തിലെ യുവനടന്റെ അഭിനയം അസാധ്യം തന്നെയായിരുന്നു. ചിത്രം കണ്ടവരെല്ലാം നടനെ വാനോളം പുകഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലേക്ക് നടന് അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. മറ്റൊരു പ്രമുഖ നടന്റെ ഫാന്‍സിന്റെ കഥ പറഞ്ഞ ചിത്രത്തിലും നന്നായി അഭിനയിച്ചു.

ആ സമയത്താണ് ഈ യുവനടനെ നായകനാക്കി സിനിമ എടുക്കാന്‍ ഒരു നവാഗത സംവിധായകന്‍ സമീപിക്കുന്നത്. അഭിനയിക്കാമെന്ന് നടന്‍ സമ്മതിക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെയാണ് മലയാളത്തിലെ മറ്റൊരു പ്രമുഖ നടന്റെ സിനിമയില്‍ നല്ലൊരു വേഷം ലഭിക്കുന്നത്. അത് തനിക്ക് ലഭിച്ച ഭാഗ്യമായി കണ്ട യുവനടന്‍ കിട്ടിയ വേഷം ഗംഭീരമാക്കുകയും ചെയ്തു. പടത്തെക്കാൾ പാട്ടും യുവനടന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് താന്‍ നായകനായി അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ബാക്കി ഷൂട്ടിങ്ങിനാണ് യുവനടന്‍ എത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ സമയങ്ങളില്‍ കണ്ട ഒരു ഭാവമായിരുന്നില്ല യുവ നടന്റെത് എന്നാണ് അണിയറക്കാര്‍ പറയുന്നത്.

ലൊക്കേഷനില്‍ എത്തിയ ദിവസം തന്നെ നടന്റെ അപ്രതീക്ഷിതമായ ആവശ്യം കേട്ട് നിര്‍മ്മാതാവും സംവിധായകനുമൊക്കെ ഞെട്ടിപ്പോയി. മറ്റ് പ്രമുഖ നടന്മാര്‍ക്കൊക്കെ ഉള്ളതുപോലെ തനിക്കും ഒരു കാരവന്‍ വേണം എന്നായിരുന്നു യുവനടന്‍ ആവശ്യപ്പെട്ടത്. പ്രമുഖ നടന്മാരൊക്കെ സ്വന്തമായി വാങ്ങിയ കാരവന്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ യുവനടന്‍ നിര്‍മ്മാതാവിന്റെ ചെലവില്‍ വാടകയ്ക്കാണ് കാരവന്‍ ആവശ്യപ്പെട്ടത്. ചെറിയ ബജറ്റില്‍ തുടങ്ങിയ ചിത്രം എങ്ങിനെ പൂര്‍ത്തിയാക്കും എന്ന് ആലോചിച്ചിരിക്കെയാണ് നടന്റെ ഈ ആവശ്യം. തന്‍റെ ആവശ്യത്തില്‍ നടന്‍ ഉറച്ചു നിന്നെങ്കിലും പകരം ഒരു കാര്‍ ഫുള്‍ടൈം സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തി ഏ.സിയിട്ട് നൽകി യുവനടന്റെ ആവശ്യം തത്കാലം പരിഹരിച്ചു എന്നാണ് അണിയറക്കാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button