CinemaGeneralInternationalLatest NewsMollywoodNEWSWOODs

ടോറനോറ്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും

 

മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ ദിലീഷ് പോത്തന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. അവതരണത്തിലെ വേരിയിട്ട ആഖ്യാനരീതികൊണ്ടും അഭിനേതാക്കളുടെ തികച്ചും സ്വാഭാവികമായ പ്രകടനംകൊണ്ടും ചിത്രത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഈ ചിത്രത്തിനു വീണ്ടും ഒരു അംഗീകാരം കൂടി . ‘ടോറനോറ്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം.

ഫഹദ് ഫാസിലിനൊപ്പം സുരാജ് വെഞ്ഞാറാംമൂട്, പുതുമുഖ നടി നിമിഷ സജയന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
ദിലീഷ് പോത്തന്‍ ആദ്യം സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരവും സൂപ്പര്‍ ഹിറ്റായിരുന്നു. ദേശീയ പുരസ്കാരത്തിനും സിനിമ അര്‍ഹത നേടിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button