ആരുടേയും പേര് പറച്ചിലിനോ, അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഇനി ഒരിക്കലും താന്‍ മുതിരില്ലെന്ന് നടന് അജു വര്‍ഗീസ്. ഒന്നും മിണ്ടാതിരിക്കുന്നതാണ് ഭേദം, മിണ്ടിയാല്‍ ആകെ പ്രശ്നമാകും, പിന്നെ ഊരാന്‍ പറ്റാതെ വരും. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അജു പ്രതികരിച്ചു. ഇതൊക്കെ മനസിലാക്കാന്‍ കുറച്ചു വൈകിപ്പോയെന്നും അജു പറയുന്നു.
സമൂഹം എന്നെ നടനായി മാത്രമേ കാണുന്നുള്ളൂ, നമ്മുടെ ജോലി ചെയ്യാനുള്ള ലൈസന്‍സ് മാത്രമേ അവര്‍ നമുക്ക് അനുവദിച്ച് തന്നിട്ടുള്ളൂ, ബാക്കി ഒന്നിലും അവര്‍ ലൈസന്‍സ് തന്നിട്ടില്ലെന്നു ബോധ്യമായത് ഇപ്പോഴാണ്- അജു വര്‍ഗീസ് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടിയുടെ പേര് പരാമര്‍ശിച്ചതാണ് അജു വര്‍ഗീസിന് വിനയായത്.
Post Your Comments