സമൂഹമാധ്യമങ്ങളില്‍ കൂടി സാമൂഹിക വിഷയങ്ങളില്‍ താരങ്ങള്‍ പ്രതികരിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ പ്രതികരണം മൂലം വിവാദങ്ങള്‍ ഉണ്ടാകുന്നതല്ലാതെ സമൂഹത്തില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും സംഭാവിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞ താരങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറയ്ക്കുകയാണ്. യുവ താരനിരയില്‍ ശ്രദ്ധേയനായ ടോവിനോ ഫേസ് ബുക്കിലൂടെയുള്ള അഭിപ്രായ പ്രകടങ്ങള്‍ ഉപേക്ഷിച്ചുവെന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു സമാനമായി പൊതു സമൂഹത്തോട് ഇനി അഭിപ്രായ പ്രകടനങ്ങള്‍ നടത്താനില്ല എന്ന തീരുമാനം അറിയിച്ചിരിക്കുകയാണ് യുവനടന് അജു വര്‍ഗ്ഗീസ്.
”ഇനി വിവാദത്തിനോ, പേര് പറച്ചിലിനോ അഭിപ്രായ പ്രകടനത്തിനോ താന്‍ മുതിരില്ല. അത് വലിയ തൊല്ലാപ്പാവും. ഊരാന്‍ പറ്റതാവും. അതിലും നല്ലത് മിണ്ടാതിരിക്കുന്നതല്ലേ? തന്നെ നടനായി മാത്രമേ സമൂഹം കാണുന്നുള്ളുവെന്നും അക്കാരണം കൊണ്ടുതന്നെ ആ ജോലി മാത്രമേ ഏറ്റെടുക്കുന്നുള്ളുവെന്നും അജു പറഞ്ഞു. നമ്മുടെ ജോലി ചെയ്യാനുള്ള ലൈസന്‍സ് മാത്രമേ അവര്‍ നമുക്ക് അനുവദിച്ച് തന്നിട്ടുള്ളൂവെന്നും ബാക്കി ഒന്നിലും അവര്‍ ലൈസന്‍സ് തന്നിട്ടില്ലെന്ന് മനസിലാക്കിയത് ഇപ്പോഴാണെന്നും” അജു വ്യക്തമാക്കി. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് ആക്രമണത്തിനിരയായ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നടിയുടെ പേര് എടുത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി കൊടുത്ത പരാതിയിന്മേല് അജുവിനെതിരെ പോലീസ് കേസെടുക്കുകയും നടിയ്ക്ക് പരാതിയില്ലാത്തതിനാല്‍ ഉടന്‍തന്നെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ആ സംഭവങ്ങളുടെയെല്ലാം വെളിച്ചത്തില്‍ അജു വര്‍ഗീസ് പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്.
Post Your Comments