തിയറ്റര്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ തിയറ്ററുടമകളുടെ സംഘടന പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് രംഗത്ത്. വര്‍ദ്ധിപ്പിച്ച ടിക്കറ്റ് നിരക്കില്‍ കൂടുതല്‍ തിയറ്ററുകളില്‍ നിന്ന് ഈടാക്കില്ലെന്നും തിയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും വെള്ളത്തിനും ഭക്ഷണത്തിനും ഇനി എംആര്‍പിയില്‍ കൂടുതല്‍ ഈടാക്കില്ലെന്നും സംഘടന വ്യക്തമാക്കി.
സിനിമ കാണാന്‍ വരുന്നവര്‍ക്ക് കുടിവെള്ളം തിയറ്ററിലേക്ക് കൊണ്ടുപോകുന്നതിന് തടസ്സം ഉണ്ടാകില്ല. കൂടാതെ തിയറ്ററുകളിലോ മള്‍ട്ടിപ്ലക്സുകളിലോ ഇനി പാര്‍ക്കിംഗ് ചാര്ജുകളുണ്ടാകില്ല. ഓണ്‍ലൈന്‍ ബുക്കിംഗ് ചാര്‍ജുകള്‍ കുറയ്ക്കുമെന്നതടക്കമുള്ള നിരവധി ജനകീയ തീരുമാനങ്ങളാണ് സംഘടന കൈകൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ അംഗീകൃതനിരക്കുകളില് കൂടുതല്‍ ടിക്കറ്റിന് ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അത്തരം തിയറ്ററുകളില്‍ സിനിമ റിലീസിംഗ് തടയുന്നതുള്‍പ്പടെ കടുത്ത നടപടികളെടുക്കുമെന്നും തിയറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്.
Post Your Comments