ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ ഒരുക്കിയ പരീക്ഷണ ചിത്രമായിരുന്നു സോളോ. മികച്ച പിന്തുണ ലഭിച്ച ചിത്രത്തിന്റെ ക്ലൈമാക്സ് എന്നാല്‍ പ്രേക്ഷകര്‍ക്ക് തൃപ്തികരമായിരുന്നില്ല. അതിനാല്‍ മോശം അഭിപ്രായം ഉയസ്ര്ന്നതിനാല് റിലീസ് ചെയ്ത് മൂന്നാം നാള് ചിത്രത്തിന്റെ ക്ലൈമാക്സ് എഡിറ്റ് ചെയ്തു പുതിയ പ്രദര്‍ശനം തുടങ്ങി.
ചിത്രം രക്ഷപ്പെടുത്താന്‍ ക്ലൈമാക്സ് മാറ്റാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നു നിര്‍മാതാവ് ഏബ്രഹാം മാത്യു പറഞ്ഞിരുന്നു. രണ്ടാമത്തെ ക്ലൈമാക്സ് ആക്കിയതോടെ ചിത്രത്തിനു നല്ല കളക്ഷന്‍ ലഭിച്ചെന്നും നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് തന്റെ അറിവോടെ അല്ല നടത്തിയതെന്ന വിമര്‍ശനവുമായി സംവിധായകന് രംഗത്ത് എത്തി. ‘സോളോയുടെ ക്ലൈമാക്സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരതയാണ്. രണ്ടു ഭാഗങ്ങളും കണ്ട ഒരുപാടു പേര് വിളിച്ചിരുന്നു. ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. പുതിയ മാറ്റം കണ്ടാലറിയാം, എന്തു വൃത്തികേടായാണു ചെയ്തുവച്ചിരിക്കുന്നതെന്ന്. പരീക്ഷണ ചിത്രമായിരുന്നു സോളോ’ യെന്ന് ബിജോയ് നമ്പ്യാര്‍ വ്യക്തമാക്കി.
Post Your Comments