CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

മോഹന്‍ലാല്‍- ദിലീപ് ചിത്രം ”ചക്രം” ഉപേക്ഷിക്കാന്‍ കാരണം..!

മോഹന്‍ലാല്‍ – ദിലീപ് കോമ്പിനേഷനില്‍ സംവിധായകന്‍ കമല്‍ ഒരുക്കാന്‍ തീരുമാനിച്ച ചിത്രമായിരുന്നു ചക്രം. ഇന്ന് ബോളിവുഡിലെ തിരക്കുള്ള നായികയായി മാറിയ വിദ്യാ ബാലനായിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോഹിതദാസ് രചിച്ച ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.

കമല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണം വ്യക്തമല്ല. എന്നാല്‍ സിനിമയിലെ അണിയറയില്‍ പരക്കുന്നത് ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടിയത് കൊണ്ട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും അത് തൃപ്തികരമാവാത്തതിനാല്‍ ചിത്രം ഉപേക്ഷിച്ചുവെന്നുമാണ്. എന്നാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണമായി പറയുന്ന മറ്റൊരു കഥ ഇതാണ്.. ചിത്രത്തിന്‍റെ തിരക്കഥ ആദ്യം പൂര്‍ത്തിയാക്കിയിരുന്നില്ല. കൂടാതെ പതിനാറു ദിവസം നീണ്ടു നിന്ന ഷൂട്ടിംഗിനിടയില്‍ നടന്ന അപകടത്തില്‍ നടന്‍ ദിലീപിന് പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ചിത്രം വീണ്ടും തുടരാം എന്ന് തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ ആ ചിത്രം ഉപേക്ഷിക്കപ്പെട്ടു.

എന്നാല്‍ മലയാള സിനിമയില്‍ യുവസൂപ്പര്‍സ്റ്റാര്‍ ആയി ഇന്ന് മാറിയ പൃഥിരാജിനെ നായകനാക്കി ലോഹിതദാസ് ചക്രം വീണ്ടും ഷൂട്ട്‌ ചെയ്തു. എന്നാല്‍ ചിത്രം ലോഹിതദാസിന് പരാജയമാണ് സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button