വിവാഹജീവിതത്തിലേയ്ക്ക് കടന്നിരിക്കുകയാണ് താര സുന്ദരി സാമന്ത. നടന് നാഗാര്‍ജ്ജുനയുടേയും, ലക്ഷ്മി ദഗ്ഗുബാട്ടിയുടേയും മകന് നാഗചൈതന്യയുമായി കഴിഞ്ഞ ഒക്ടോബര്‍ ആറിനായിരുന്നു വിവാഹം. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ താര ദമ്പതിമാര്‍ നിറയുകയാണ്.
വിവാഹത്തോടെ പേരുമാറ്റിയിരുക്കുകയാണ് സാമന്ത റൂത്ത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ അടക്കം സാമന്ത അക്കിനേനി എന്ന പേരില്‍ ആയിരിക്കും താരം അറിയപ്പെടുക. നാഗാര്‍ജ്ജുനയുടേയും, ലക്ഷ്മി ദഗ്ഗുബാട്ടിയുടേയും കുടുംബ പേരാണ് അക്കിനേനി. സാമന്തയുടെ ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇന്ത്യന്‍ സംസ്കാരത്തെ സാമന്ത ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് ട്വീറ്റുകള്‍ പറയുന്നു.
Post Your Comments