പ്രേക്ഷര്‍ക്ക് എന്നും കുറ്റാന്വേഷണ കഥകളോട് വലിയ പ്രീതിയാണ്. അതാണ് ക്രൈം ത്രില്ലറുകള്‍ വിജജമാകാന് പ്രധാനകാരണവും. മലയാളത്തിലെ എക്കാലത്തെയും ക്രൈം ത്രില്ലര്‍ ചിത്രമാണ് സേതുരാമന് ഭാഗങ്ങള്‍. ഒരു സിബിഐ ഡയറിക്കുറിപ്പില്‍ തുടങ്ങിയ സേതുരാമന്റെ അന്വേഷണം പുതിയ സത്യം തേടി അഞ്ചാമതും എത്തുന്നു. എന്നാല്‍ സേതുരാമന് സി ബി ഐ എന്ന പേരില്‍ അല്ല ആ കഥാപാത്രത്തെ ഒരുക്കിയിരുന്നതെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് സംവിധായകന് കെ മധു ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മമ്മൂട്ടി എന്ന നടന്റെ പിന്തുണകൊണ്ടാണ് ഈ ചിത്രം യാഥ്യാര്ത്ഥ്യമായത്. ആദ്യ സിനിമയില്‍ തിരക്കഥാകൃത്ത് എന്‍.എന്‍ സ്വാമി എഴുതിയ കുറ്റാന്വേഷകന് അലി ഇമ്രാന് എന്ന പേരായിരുന്നു ആദ്യം നല്‍കിയത്. മമ്മൂട്ടിയാണ് പിന്നീട് കഥാപാത്രത്തിന്റെ പേര് സേതുരാമയ്യര്‍ എന്ന് മാറ്റിയത്. ഈ കഥാപാത്രം പിന്നിലേക്ക് കൈക്കെട്ടിയാണ് നടക്കുന്നത്. അതും മമ്മൂട്ടിയുടെ സംഭാവനയായിരുന്നു. അലി ഇമ്രാനെ മോഹന്‍ലാല്‍ പിന്നീട് മൂന്നാംമുറയില്‍ അവതരിപ്പിച്ചു’- മധു പറഞ്ഞു
കഴിഞ്ഞ നാല് ഭാഗങ്ങളെയും പോലെ അഞ്ചാം ഭാഗവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഒരു ബിഗ് ബജറ്റ് ചരിത്ര സിനിമകൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും മധു കൂട്ടിച്ചേര്‍ത്തു.
Post Your Comments