CinemaGeneralMollywoodNEWSWOODs

ഇളയരാജയുടെ സംഗീത ജീവിതം സിനിമയാക്കുന്നു

സിനിമയ്ക്ക് ജീവന്‍ സംഗീതമാണ്. തന്‍റെ ഈണങ്ങളിലൂടെ എന്നും സംഗീത പ്രേമികളെ വിസ്മയിപ്പിച്ചിട്ടുള്ള സംഗീതജ്ഞന്‍ ഇളയരാജ തന്‍റെ സംഗീത ജീവിതം ആരാധകരോട് പങ്കുവയ്ക്കുന്നു. ആയിരത്തില്‍പരം സിനിമകളിലായി ആറായിരത്തിൽപരം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നല്‍കിയ ഇളയരാജയുടെ ജീവിതം ചലച്ചിത്ര രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഫേസ് ബുക്കും വിനോദപോർട്ടലായ അരെയും ചേര്‍ന്നാണ് . സംഗീത സംവിധാനത്തിനപ്പുറം ഗാനരചനയിലും ഉപകരണസംഗീതത്തിലും ഗാനാലാപനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യകണ്ട അതിപ്രഗത്ഭരായ സംഗീത പ്രതിഭകളിലൊരാളാണ് ഇളയരാജ.

ഇളയരാജ തന്നെ നേരിട്ട് വിവരിക്കുന്നരീതിയിൽ ചലച്ചിത്രരൂപത്തിലായിരിക്കും സംഗീത ജീവിതം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും അരെയുടെ പുതിയസംഗീത പ്ലാറ്റ്ഫോമായ ഇയർവോർമിലൂടെയും ആ സംഗീതയാത്ര ലക്ഷക്കണക്കായ പ്രേക്ഷകരിലേയ്ക്കെത്തും.

ഗാനമേളകളിൽ തന്‍റെ പാട്ടുകൾ പാടാനാകില്ലെന്ന ഇളയരാജയുടെ നിലപാട് എസ്പിബിയ്ക്കും കെ എസ് ചിത്രയ്ക്കും തടസ്സം സൃഷ്ടിച്ചിരുന്നു. താൻ ചിട്ടപ്പെടുത്തിയ ഈണങ്ങൾ അനുമതിയില്ലാതെ ആരും പാടേണ്ടതില്ലെന്ന് വ്യക്തമാക്കി ഇളയരാജ സ്മ്യൂളിനെതിരെ വക്കീൽ നോട്ടീസ് അയച്ചത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button