മലയാളികളെ ഏറെ ചിരിപ്പിച്ച പിങ്കി വീണ്ടുമെത്തുന്നു. ആട് ഒരു ഭീകരജീവിയാണെന്ന ചിത്രത്തില്‍ ഷാജി പാപ്പനെയും ക്യാപ്റ്റന്‍ ക്ലീറ്റസിനെയും അറയ്ക്കല്‍ അബുവിനെയും വട്ടം കറക്കിയ ‘പിങ്കി’യെ ആരും മറന്നിട്ടുണ്ടാകില്ല. വടംവലി മത്സരത്തില്‍ സമ്മാനമായികൂറ്റന് മുട്ടനാടെന്നു പറഞ്ഞു നല്കിയ വെളുത്തു സുന്ദരിയായ പിങ്കിക്കൊണ്ടുണ്ടായ സ്വൈര്യക്കേടുക്കളാണ് ഈ സിനിമയുടെ ഇതിവൃത്തം.
രണ്ടു വര്‍ഷത്തിനുശേഷം ‘ആട് 2’ ലൂടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുകയാണ്. ആദ്യ ചിത്രം തിയേറ്ററില്‍ പരാജമായെങ്കിലും രണ്ടാം ഭാഗം ഏറെ ചലനങ്ങളുണ്ടാക്കും എന്നു തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇതിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് മിഥുന് മാനുവലും സംഘവും. ഇതിനിടെ പിങ്കിയെയും ഇവര്‍ തെരഞ്ഞു പിടിച്ചു. പഴയ കുഞ്ഞാടില്‍നിന്ന് അവള് വളര്‍ന്ന് അമ്മയാടായി മാറിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുശേഷം അവളെ കണ്ടുപിടിച്ച് മനോഹരമായ ഒരു ചിത്രവും എടുത്തു മിഥുന്.
പിങ്കിക്ക് ഇപ്പോള്‍ ആറു കുട്ടികളിലേറെയുണ്ട്. സെറ്റിലേക്ക് കൊണ്ടുവന്നപ്പോള്‍ എല്ലാവരും അമ്പരന്നു. മുതിര്‍ന്ന പിങ്കിയും ആട് 2ല്‍ ചില സീനുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്’– മിഥുന് മാനുവല്‍ തോമസ് പറയുന്നു
Post Your Comments