റിലീസിന് മുന്‍പേ മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന് ടീമിന്റെ വില്ലന്‍ എല്ലാ നേട്ടങ്ങളും കൊയ്തെടുക്കുകയാണ്, ചിത്രത്തിന്റെ സാറ്റലൈറ്റ്, ഹിന്ദി പകര്‍പ്പവകാശം, ഉയര്‍ന്ന ഓഡിയോ റൈറ്റ്സ് അങ്ങനെ എല്ലാത്തിലും മോഹന്‍ലാലിന്റെ വില്ലന്‍ ഹീറോ പരിവേഷമണിഞ്ഞു മിന്നി കത്തുകയാണ്.
ഒക്ടോബര്‍ 27-ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം വീണ്ടും മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. പുലിമുരുകന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് വില്ലന്‍ വീണ്ടും ചരിത്രമെഴുതുന്നത്. ഒരു മലയാള ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്സ് റെക്കോർഡും വില്ലന്‍ സ്വന്തമാക്കി കഴിഞ്ഞു. 2. 52 കോടി രൂപയ്ക്കാണ് ഓവർസീസ് അവകാശം വിറ്റു പോയത്. പുലിമുരുകൻ നേടിയ 1.75 കോടി രൂപയാണ് വില്ലന്‍ മറികടന്നത്.
Post Your Comments