കഴിഞ്ഞ ദിവസം ഏറ്റവും ചര്‍ച്ചയായ വിഷയമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ ദീപാവലിക്ക് രാജ്യതലസ്ഥാനത്ത് പടക്കങ്ങളുടെ വില്‍പന നിരോധിച്ച സുപ്രീംകോടതി വിധി. ഈ വിധിക്കെതിരെ സംസാരിച്ച താരങ്ങള്‍ക്ക് നേരെ പരിതിവിട്ട സൈബര്‍ ആക്രമണം നടന്നിരുന്നു. തന്റെ പിതൃത്വത്തെ വരെ ചോദ്യംചെയ്തുകൊണ്ട് അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി മസാബ ഗുപ്ത രംഗത്ത് എത്തിയിരിക്കുകയാണ്.
ബോളിവുഡ് താരം നീന ഗുപ്തയുടെയും വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാര്‍ഡ്സിന്റെയും മകളും ഡിസൈനറുമാണ് മസാബ ഗുപ്ത. പടക്കവില്‍പന നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന്റെ പേരിലാണ് മസാബയെ ഒരുകൂട്ടര്‍ തെറിവിളിച്ചത്. തന്തയില്ലാത്തവള്‍ എന്നും അവിഹിത വെസ്റ്റ് ഇന്ത്യന്‍ എന്നും വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അധിക്ഷേപം.
എന്നാല്‍, ഈ വൃത്തികെട്ട അധിക്ഷേപത്തില്‍ താന്‍ തളര്‍ന്നില്ലന്നു കാണിച്ചു കൊടുത്തിരിക്കുകയാണ് മസാബ.അതേ… ഞാനൊരു അവിഹിത സന്തതിയാണ്. എന്നാല്‍, അതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഏറ്റവും നിയമാനുസൃതമായ രണ്ട് വ്യക്തികളുടെ സൃഷ്ടിയാണ് ഞാന്‍. വ്യക്തിപരമായും തൊഴില്‍പരമായും നല്ല നിലയില്‍ എത്തിയ ആളാണ് ഞാന്‍. ഇതിലെല്ലാം അഭിമാനം കൊള്ളുകയും ചെയ്യുന്നു. പത്താം ക്ലാസ് മുതല്‍ കേള്‍ക്കുന്ന അധിക്ഷേപങ്ങളാണിത്. ഇതിലൊന്നും ഞാന്‍ തളരുകയോ തകരുകയോ ഇല്ല-മസാബ ട്വീറ്റ് ചെയ്തു.
മസാബയുടെ ഈ ട്വീറ്റിന് വലിയ പിന്തുണയാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്നത്. സോനം കപൂര്‍, ചേതന്‍ ഭഗത്, കമന്റേറ്റര്‍ ഹര്‍ഷ തുടങ്ങിവര്‍ മസാബയെ പിന്തുണച്ചു രംഗത്തെത്തി
Post Your Comments