ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാന്‍റെ രീതികൾ എപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന തരത്തിലാണ്.ഇത്തവണ താരം ഞെട്ടിച്ചത് ആരാധകരെയല്ല മുൻ ഭാര്യയെയാണ്.ആമിറും ഭാര്യ കിരണും മുൻ ഭാര്യ റീനയുടെ അൻപതാം പിറന്നാൾ ആഘോഷിച്ചതാണ് ആരാധകർക്ക് കൗതുകമുണ്ടാക്കിയ വാര്‍ത്ത.
സിനിമാ പ്രൊമോഷന്‍റെ തിരക്കുകള്‍ പോലും മാറ്റി വച്ചാണ് ആമിര്‍ റീനയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്. അതിനു കാരണമായതോ മക്കളായ ജുനൈദും ഇറയും. അമ്മയുടെ അമ്പതാം പിറന്നാള്‍ ദിനം അവിസ്മരണീയമാക്കാന്‍ അച്ഛന്‍ എത്തണമെന്നും അത് അമ്മയ്ക്കു സര്‍പ്രൈസായിരിക്കുമെന്നും മക്കള്‍ ആമിറിനെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് റീനയുടെ വസതിയില്‍ വച്ചു നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആമിര്‍ തീരുമാനിച്ചത്, ഒപ്പം ഭാര്യ കിരണിനെയും കൂട്ടി. റീനയും കിരണ്‍ റാവുവും തമ്മില്‍ ശീതയുദ്ധം നടക്കുകയാണെന്ന മാധ്യമങ്ങളുടെ ഗോസിപ്പുകള്‍ക്കൊരു മറുപടി കൂടിയായിരുന്നു ഈ കൂടിച്ചേരല്‍.
പ്രണയിച്ചു വിവാഹിതരായ ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിനു വിരാമമിടുകയും ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുകയും ചെയ്‌തെങ്കിലും കുടുംബങ്ങള്‍ കൂടുന്ന അവസരങ്ങളിലും സിനിമാ പ്രൊമോഷനുകള്‍ക്കുമെല്ലാം റീനയെയും കാണാറുണ്ട്. ആ ദൃഢത തന്നെയാണ് റീനയുടെ പിറന്നാള്‍ ദിനത്തിലും സര്‍പ്രൈസായി ആമിര്‍ വന്നതിനു പിന്നില്‍.
Post Your Comments