
ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയ നടി മേഘ്ന രാജ് വിവാഹിതയാകുന്നു. കന്നട നടന് ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്, ഡിസംബറില്‍ ആണ് ഇരുവരുടെയും വിവാഹം, രണ്ടു വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇരുവരും ആട്ടഗര എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. വിവാഹ നിശ്ചയം ഒക്ടോബര്‍ 22ന് നടക്കും. ഡിസംബര്‍ ആറിനാണ് വിവാഹം.
മേഘ്നയുടെ ആദ്യ മലയാള ചിത്രം വിനയന് സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ ആണ്. ചിരഞ്ജീവി സര്ജയുമായി പ്രണയമാണെന്ന വാര്‍ത്ത മേഘ്ന മുന്‍പ് നിഷേധിച്ചിട്ടുള്ളതാണ്.
Post Your Comments