ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ പ്രണയിക്കാത്തവര്‍ ആരുമില്ല.കുറച്ചു കാലത്തെ ഇടവേളക്കു ശേഷം താരം വീണ്ടും സിനിമയിൽ സജീവമാവുകയാണ്.’ഫണ്ണി ഖാന്’ എന്ന ഐശ്വര്യയുടെ പുതിയ ചിത്രത്തിൽ അനിൽ കപൂറും രാജ്കുമാര് റാവും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ചിത്രീകരണ സമയത്ത് ഐശ്വര്യയ്ക്കൊപ്പം റൊമാന്റിക് സീനുകളിൽ അഭിനയിച്ചപ്പോൾ തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് പറയുകയാണ് രാജ് കുമാർ റാവു. ചിത്രത്തില്‍ ആഷും റാവുവും കമിതാക്കളാണ്.എന്നാല്‍ പ്രണയ രംഗങ്ങൾ അഭിനയിക്കുമ്പോള്‍ തന്റെ ധൈര്യം ചോര്‍ന്ന് പോയിരുന്നു. കാരണം എന്റെ ഉള്ളില്‍ ലോകത്തെ ഏറ്റവും സുന്ദരിയുടെ കൂടെയാണ് അഭിനയിക്കുന്നതെന്ന ബോധം ആയിരുന്നെന്നാണ് താരം പറയുന്നത്.ശരിക്കും പരിഭ്രാന്തി പിടിച്ച നിമിഷങ്ങളായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ അനില്‍ കപൂര്‍ ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. താരം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞ് താരത്തിന്റെ പുതിയ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
Post Your Comments