
ജയറാമിനെ നായകനാക്കി സലിംകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദൈവമേ കൈതൊഴാം കെ.കുമാറാകണം’. വ്യത്യസ്ത പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് അവതരിപ്പിക്കുന്നത്. നാളെ ഈരാറ്റുപേട്ടയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മമ്തയാണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്, നെടുമുടി വേണു, എന്നിവര്‍ക്കൊപ്പം സലിം കുമാറും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. സലിം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Post Your Comments