ബിഗ്സ്ക്രീനില്‍ വിസ്മയമാകുന്നതിനു മുന്‍പേ വില്ലന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ വിസ്മയമായി മാറുകയാണ്, ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു പോയതാണ് വില്ലനെ സംബന്ധിച്ചപുതിയ വാര്‍ത്ത. മൂന്ന് കോടി രൂപയാണ് ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് ഇനത്തില്‍ വില്ലന്‍ സ്വന്തമാക്കിയത്.
റിലീസിന് മുന്‍പായി ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സാറ്റലൈറ്റ് സ്വന്തമാക്കിയും വില്ലന്‍ നേരത്തെ ചരിത്രം എഴുതിയിരുന്നു. എഴു കോടി രൂപ നല്‍കിയാണ് ചിത്രത്തിന്റെ സംപ്രേഷണാവാകാശം സൂര്യ ടിവി സ്വന്തമാക്കിയത്. റോക്ക് ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Post Your Comments