ആരാധകര്‍ക്ക് കൗതുകമായി ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. വില്ലന്‍ പല്‍വാള്‍ ദേവനും നായകന് ബാഹുബലിയും മഹിഷ്മതിയുടെ ഭരണാധികാരിയുടെ സിംഹാസനം ഒരുമിച്ച് സ്വന്തമാക്കിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച. ചിത്രത്തില്‍ ഇവര്‍ നായകനും വില്ലനുമാണെങ്കിലും ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസും റാണ ദഗ്ഗുബാട്ടിയും അടുത്ത സുഹൃത്തുക്കളാണ്. തനിക്ക് സഹോദരനെ പോലെയാണ് റാണയെന്നു പല അഭിമുഖങ്ങളിലും പ്രഭാസ് പറഞ്ഞിട്ടുണ്ട്.
ചിത്രം പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ പിന്നിട്ടിട്ടും മഹിഷ്മതി സാമ്രാജ്യത്തില്‍ നിന്ന് മനസ്സുകൊണ്ട് ഇറങ്ങിപ്പോയിട്ടില്ല റാണയും പ്രഭാസും. ഇതിനു തെളിവാണ് കഴിഞ്ഞ ദിവസം റാണ ട്വിറ്ററില്‍ പങ്കുവെയ്ച്ച് ചിത്രം. മഹിഷ്മതിയുടെ ഭരണാധികാരിയുടെ സിംഹാസനത്തില്‍ പ്രഭാസിനൊപ്പം ഇരിക്കുന്ന ചിത്രമാണ് റാണ ട്വീറ്റ് ചെയ്തത്. ചിത്രകരണത്തിനിടയില് തമാശയ്ക്കായി പകര്‍ത്തിയ ചിത്രമാണിത്. ഒരു സിംഹാസനത്തില്‍ നായകനും വില്ലനും ഒരുമിച്ചിരിക്കുന്ന ചിത്രം ആരാധകരിലും കൗതുകമുണര്‍ത്തി.
എസ്എസ് രൗജമൗലി സംവിധാനം ചെയ്ത ബാഹുബലി 2ന് പ്രേക്ഷകര്‍ ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ഈ ചിത്രം 1000 കോടി ക്ലബില്‍ ഇടംനേടിയ ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടം കൈവരിച്ചു.
Post Your Comments