
യുവ താരം പൃഥ്വിരാജിന്‍റെ ആദം ജോൺ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ചിത്രമായിരുന്നു.സ്കോട്ട്ലാന്റ് പശ്ചാത്തലമാക്കി എടുത്ത ചിത്രത്തിലെ ഛായാഗ്രഹണത്തിന് ജീത്തു ദാമോദരന് ഏറെ അനുമോദനങ്ങൾ ലഭിച്ചിരുന്നു.ഒരു ഓൺലൈൻ മാധ്യമത്തിന് അദ്ദേഹം നൽകിയ അഭിമുഖത്തിനിടെയാണ് ഷൂട്ടിങ്ങിനിടയിൽ നടന്ന ഒരു രസകരമായ സംഭവം വെളിപ്പെടുത്തിയത്.
അഭിനയ കാര്യത്തിൽ കൃത്യമായ തീരുമാനങ്ങളും അഭിപ്രായങ്ങളും ഉള്ള വ്യക്തിയാണ് പൃഥ്വി.ഓരോ ഷോർട്ട് എടുക്കുമ്പോഴും ഏതു ലെൻസ് ആണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ചോദിക്കാറുണ്ടായിരുന്നു.പലപ്പോഴും അദ്ദേഹം തന്നെ ഫോക്കസ് പോയിന്റുകള്‍ കൃത്യമായി പറഞ്ഞു തരും.എനിക്ക് ടെൻഷൻ തോന്നുന്ന അവസരത്തിൽ അദ്ദേഹത്തിന്‍റെ ചെറിയ അഭിപ്രായങ്ങൾപോലും വലുതായി തോന്നാറുണ്ട്.
ചിത്രത്തില്‍ പൃഥ്വി ബൈക്കില്‍ വരുന്ന രംഗം എത്ര തവണ ചെയ്തിട്ടും ഫോക്കസ് കൃത്യമാകുന്നില്ല. എന്നാൽ പൃഥ്വി വീണ്ടും വീണ്ടും അഭിനയിച്ചുക്കൊണ്ടിരുന്നു ഒടുവിലാണ് എനിക്ക് കാര്യം മനസിലായത്.എന്‍റെ ക്യാമറയില്‍ ഉപയോഗിച്ചിരുന്ന ലെന്‍സിന്‍റെ തകരാറു കൊണ്ടാണു കൃത്യമായ ഫോക്കസ് കിട്ടാതിരുന്നതെന്ന്.
പൃഥ്വിയോട് കാര്യം പറഞ്ഞപ്പോൾ മറ്റൊരു ലെൻസ് ഉപയോഗിച്ച് ഷോർട്ട് എടുക്കാം എന്നായിരുന്നു മറുപടി.
Post Your Comments