
കാർത്തിക് നരേൻ എന്ന യുവ സംവിധായകനെക്കുറിച്ചാണ് തമിഴ് സിനിമാലോകത്ത് ഇപ്പോൾ ചർച്ച .ആ 21 വയസുകാരന്റെ കഴിവിനെ പുകഴ്ത്താത്തവർ ആരുമില്ല.അദ്ദേഹത്തിന്റെ ‘ധ്രുവങ്ങള്‍ പതിനാറു’ എന്ന ചിത്രം തമിഴ് നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയിലെങ്ങും തരംഗമായി മാറിയ ഒന്നാണ്.ചെറിയ സ്റ്റാര്‍കാസ്റ്റ് മാത്രമുണ്ടായിരുന്നിട്ടും ചിത്രം നേടിയ വിജയം അതിന്റെ അവതരണത്തിലെ പുതുമയും മേന്മയും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്.കാര്‍ത്തിക്കിന്റെ രണ്ടാമത്തെ ചിത്രത്തിലെ ഒരു പ്രധാന നായകന് മലയാളത്തിന്റെ പ്രിയനടന് ഇന്ദ്രജിത്താണ് എന്നത് മലയാളികൾക്ക് ഒരു സന്തോഷ വാർത്തയാണ്.
തമിഴ് ഗ്ലാമര്‍ താരം അരവിന്ദ് സ്വാമിയും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നു.ഒരു ഗ്യാങ്സ്റ്ററിന്റെ കഥാപാത്രത്തെ ആണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഊട്ടിയില്‍ പൂര്‍ണമായി. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നു ഇന്ദ്രജിത് ഭാര്യ പൂര്‍ണ്ണിമയുമായി പങ്കു വച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വളരെ തരംഗമായിരുന്നു. ‘മാനഗരം’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായകനായ സുന്ദീപ് കൃഷ്ണനനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.സുജിത് സാരംഗ് ആണ് ക്യാമറ.അഷ്മിത, ശ്രേയ ശരണ്‍ എന്നിവരാണ് നായികമാര്‍. ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും.
Post Your Comments