മലയാള സിനിമയില്‍ ഹാസ്യത്തെ മനോഹരമായി ആവിഷ്കരിച്ച നായികയാണ് കല്‍പ്പന. നായികയായും സഹനടിയായും തിളങ്ങിയ കല്‍പ്പന അഭിനയലോകത്തു നിന്നും ജീവിതത്തില്‍ നിന്നും പിന്‍വാങ്ങി. കല്‍പ്പനയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സഹോദരിയും നടിയുമായ ഉര്‍വശി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി സഹോദരങ്ങള്‍ തമ്മിലുള്ള ആത്മ ബന്ധത്തെക്കുറിച്ചും മറ്റും പറയുന്നത്.
ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ… ”സഹോദരങ്ങള്‍ തമ്മില്‍ ഓവര്‍ അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു. ഞങ്ങള്‍ എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഞാന്‍, എന്റേത് തുടങ്ങിയ പടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അച്ഛന്‍ വഴക്ക പറയും. ഇപ്പോഴും തമാശ രൂപേണ തന്റെ അഭിപ്രായം തുറന്നു പറയുന്ന പ്രകൃതമാണ് കല്പനയുടെത്. അതുകൊണ്ട് തന്നെ പലപ്പോഴും കല്‍പ്പനയുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചിരുന്നു. ഇടയ്ക്ക് എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ചില തീരുമാനങ്ങള്‍ പലതും തെറ്റായിരുന്നു. അതിലൂടെ പല പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതൊക്കെ ഇങ്ങനെ വരുവെന്ന് ആദ്യമേ കല്‍പ്പന പ്രവചിച്ചിരുന്നു. അത് പാടില്ലായെന്ന് അന്നു കല്‍പ്പന പറഞ്ഞിരുന്നതുമാണ്.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഉര്‍വശി വളരെ ബുദ്ധിമതിയാണ്. എന്നിട്ടും അവരുടെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചത് എന്തായെന്ന് കല്പനയോടു ചോദിച്ചിരുന്നു. അപ്പോള്‍ കല്‍പ്പന പറഞ്ഞ മറുപടി ഏറെ ജ്ഞാനമുള്ള ഗൗളി കതുകിനടിയില്‍ ഇരുന്നു ചാവുന്നത് കണ്ടിട്ടില്ലേ എന്നായിരുന്നു. അന്നത് പലരും വിവാദമാക്കി. വലിയ പ്രശ്നമായി തന്റെ മുന്നില്‍ അവതരിപ്പിച്ചിരുന്നു”.
Post Your Comments