CinemaLatest NewsMollywoodMovie GossipsNEWS

ബോളിവുഡിലേക്കുള്ള അവസരം നിഷേധിച്ചതിന് പിന്നിലെ കാരണവുമായി നദിയ മൊയ്തു

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഗേളിയെ മലയാളികൾ ആരും മറക്കില്ല.കാരണം സ്വന്തം വീട്ടിലെ ഒരാളെ പോലെയാണ് ഗേളിയെ മലയാളി പ്രേക്ഷകർ കണ്ടത്.ഹിറ്റുകളുടെ സംവിധായകൻ ഫാസിൽ മലയാളിക്ക് ആ നായികയെ പരിചയപ്പടുത്തിയതിന് ശേഷം സൗത്ത് ഇന്ത്യയുടെ മുഴുവൻ താരമായി നദിയ മാറി.

പിന്നീട് ബോളിവുഡിലേക്കും ആ മുബൈ മലയാളി പെൺകുട്ടിക്ക് അവസരം ലഭിച്ചിരുന്നു.എന്നാൽ നദിയ അത് വേണ്ടെന്നു വെച്ചു. അതിന് പിന്നിൽ ഒരു കാരണം ഉണ്ട്.കല്യാണം തീരുമാനിച്ച വേളയിലാണ് മേനെ പ്യാര്‍ കിയായിലേക്ക് വിളിവന്നത്. അതുകൊണ്ട് ആ ക്ഷണം സ്വീകരിച്ചില്ല. അതിനുമുമ്പും ഒന്നുരണ്ട് ഹിന്ദി പടങ്ങള്‍ വന്നിരുന്നു.പക്ഷേ, സൗത്തില്‍ ബിസിയായിരുന്നതിനാല്‍ സ്വീകരിക്കാനൊത്തില്ല. സൗത്തില്‍ എന്‍റെ ടേംസ് ആന്‍ഡ് ആന്‍ഡ് കണ്ടീഷന്‍ അനുസരിച്ച്‌ എനിക്ക് പടങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. അതൊക്കെ വിട്ട് എന്തിന് ഹിന്ദിയിലേക്ക് വരണം എന്നായിരുന്നു ചിന്ത.അതുകൊണ്ട് ഹിന്ദിയില്‍ വലിയ താത്പര്യമെടുത്തില്ല.

അതില്‍ അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്ന വിഷമം എനിക്കൊട്ടുമില്ല.അപ്പോള്‍ എനിക്കുതോന്നി വിവാഹമാണ് മുഖ്യമെന്ന്.എല്ലാറ്റിനും ഒരു സമയമുണ്ട്.ആ സമയത്തിനനുസരിച്ച്‌ നമ്മളത് ചെയ്യണം.സമയം പോയിക്കഴിഞ്ഞാല്‍ അത് തിരിച്ചുകിട്ടില്ല. ജീവിതത്തില്‍ എല്ലാം കിട്ടുകയില്ല, കിട്ടുന്നതുവച്ച്‌ നമ്മള്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും നദിയ തുറന്നു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button