വീണ്ടും ഒരു സിനിമ പ്രധിഷേധത്തിന്റെയും വിവാദത്തിന്റെയും ഇടയില്‍. മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കിയ സംവിധായകന് പ്രതാപ് ജോസഫ് ഒരുക്കുന്ന ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ എന്ന ചിത്രമാണ് ചര്‍ച്ചയായിരിക്കുന്നത്.
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തെ ആസ്പദമാക്കി എം. ഡി രാധിക മാതൃഭൂമി വാരികയില്‍ എഴുതിയ ‘ഒരു ദൃഷ്ടാന്ത കഥ’യാണ് ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ എന്ന സിനിമലേക്ക് തന്നെ എത്തിച്ഛതെന്നു സംവിധായകന് പറയുന്നു. രണ്ടുപേര്‍ ചുംബിക്കുന്നത് മനുഷ്യന്റെ ബയോളജിയുടെ ഭാഗമാണ്. എന്നിട്ടുപോലും അതിനെ ഒരു സമര മുഖത്തിലേക്കെത്തിക്കാന് നയിച്ച സാഹചര്യമെന്തെന്നാണ് ഈ സിനിമ അന്വേഷിക്കുന്നത്.
കൊച്ചിയില്‍ നടന്ന ചുംബന സമരത്തിന്റെ രംഗങ്ങള്‍ സെന്‍സര്‍ ചെയ്യാതെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ‘രണ്ടു പേര് ചുംബിക്കുമ്പോള്‍’ സെന്‍സര്‍ഷിപ്പിന് വിധേയമാക്കിയിട്ടില്ല.
”ചലച്ചിത്രം എന്നത് കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. സെന്‍സറിംഗ് എന്ന പ്രക്രിയ ഒരു സിനിമയുടെ സ്വാഭാവികതയെ ഇല്ലാതാക്കുകയാണ്. 2016ല്‍ ഞാന്‍ സംവിധാനം ചെയ്ത സ്ത്രീരാഷ്ട്രീയം പ്രമേയമായുള്ള ‘അവര്‍ക്കൊപ്പം’ എന്ന സിനിമയും സെന്‍സര്‍ ചെയ്തിരുന്നില്ല. മറ്റു കലാരൂപങ്ങള്‍ക്ക് ഒന്നുമില്ലാത്ത, സിനിമക്ക് മാത്രം ബാധകമായ സെന്‍സറിംഗ് എന്ന പ്രക്രിയയോടുള്ള പ്രതിഷേധം കൂടിയാണ്” പ്രതാപ് പറയുന്നു.
സിനിമയുടെ നിര്‍മാണത്തിനുള്ള ചിലവ് ക്രൗഡ് ഫണ്ടിങ് വഴിയാണ് കണ്ടെത്തിയത്. എന്റെ സിനിമകള്‍ രണ്ടോ മൂന്നോ ലക്ഷത്തില്‍ ഒതുങ്ങുന്ന ലോ ബഡ്ജറ്റ് ചിത്രങ്ങളാണ്. ഇത്തരം സിനിമകള്‍ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സിലും പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാത്തതിനാലാണ് ഓപ്പണ്‍ സ്ക്രീന്‍ തിയേറ്റര്‍ പോലുള്ള ഇടത്തരം പ്രദര്‍ശന ശാലകളെ തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ ഫിലിം ഫെസ്റ്റിവലുകളിലും കോളേജുകളിലും ഫിലിം സൊസൈറ്റികളിലും ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ പ്രദര്‍ശിപ്പിക്കും. ഡിവിഡിയും ലഭ്യമാണ്.
Post Your Comments