
ചുരുങ്ങിയ കാലംകൊണ്ട് കോളിവുഡിലെ മികച്ച നായകന്മാർക്കൊപ്പം ഇടം കണ്ടെത്തിയ വിജയ് സേതുപതിയുടെ പുതിയ ചിത്രം “ജംഗ’ ഫ്രാൻസിൽ ചിത്രീകരണമാരംഭിച്ചു. “ഇദക്ക് താനേ ആസപ്പെട്ടൈ ബാലകുമാര’ ഒരുക്കിയ ഗോകുലാണു ചിത്രത്തിന്റെ സംവിധായകൻ.വിജയ് സേതുപതി പ്രൊഡക്ഷൻസ് തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ സയേഷയാണു നായിക. ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത് സിദ്ധാർഥ് വിപിനാണ്.
വിജയ് സേതുപതിയുടെ കരിയറിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമാണ് “ജംഗ’.പാരീസിലും ആംസ്റ്റർഡാമിലുമായി ഒരു മാസം നീളുന്ന ഷെഡ്യൂളാണു പ്ലാൻ ചെയ്തിരിക്കുന്നത്. ഫസ്റ്റ് കോപ്പി അടിസ്ഥാനത്തിൽ അരുണ്‍ പാണ്ഡ്യന്റെ എ ആൻഡ് പി ഗ്രൂപ്പിനാണ് ചിത്രത്തിന്റെ വിതരണാവകാശം.
Post Your Comments