മലയാളത്തിലെ കാല്പനിക സംവിധായകരില്‍ ഒരാളാണ് ഭരതന്. മലയാളത്തിന്റെ താര രാജാവിനും ഏറ്റവും ആരാധന തോന്നിയ സംവിധായകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. രതിനിര്‍വേദം, തകര, വൈശാലി തുടങ്ങി നാല്പ്പതില് അധികം ചിത്രങ്ങള്‍ ഒരുക്കിയ ഭരതന്റെ രണ്ടു ചിത്രങ്ങളില്‍ മാത്രമേ മോഹന്‍ലാല്‍ നായകനായിട്ടുള്ളൂ.
കാറ്റത്തെ കിളിക്കൂട് ഇരന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താഴ്വാരം എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടുമുണ്ടായി. കലാപരമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു താഴ്വാരം. പിന്നീടു നിരവധി ചിത്രങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും മറ്റൊരു ഭരതന് കഥാപാത്രമായി എത്താന്‍ മോഹന്‍ലാലിനു സാധിച്ചില്ല.
Post Your Comments