മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഒന്നല്ല. ഒരു പേരില്‍ രണ്ടു ചിത്രങ്ങള്‍ ഒരുങ്ങുന്നുവെന്നു വാര്‍ത്ത. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലന്‍ മലയാളത്തിലാണെങ്കില്‍ മോഹന്‍ലാലിന്റെ രണ്ടാമത്തെ വില്ലന്‍ ഒരുങ്ങുന്നത് തമിഴ്, തെലുങ്ക് ഭാഷകളിലാണ്. പ്രശസ്ത കന്നട സംവിധായകന് പ്രേം ആണ് ഈ ചിത്രം ഒരുക്കുന്നത്.
സിനിമയുടെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈച്ച എന്ന ചിത്രത്തിലൂടെ സുപരിചിതനായ സുദീപ്, മിഥുന് ചക്രവര്‍ത്തി, ശ്രുതി ഹരിഹരന് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ എത്തുന്നു. മോഹന്‍ലാല്‍ വേഷമിട്ട ജനതാ ഗ്യാരെജ്, മന്യംപുലി തുടങ്ങിയ ചിത്രങ്ങള്‍ക്കും ദൃശ്യത്തിന്റെ റിമേയ്ക്കിനും വലിയ ആരാധകരാണ് തെലുങ്കില്‍ ഉണ്ടായിരുന്നത്. ഈ ജനപ്രീതിയാണ് മോഹന്‍ലാലിനെ നായകനാക്കാന്‍ സംവിധായകന് പ്രേരണയായത്.
Post Your Comments