BollywoodCinemaGeneralLatest NewsNEWSWOODs

സെൽഫി ഭ്രമത്തിനെതിരെ മുന്നറിയിപ്പുമായി അമിതാഭ് ബച്ചന്‍

 

ഇപ്പോള്‍ കൊച്ചു കിട്ടികള്‍ അടക്കം എല്ലാവര്ക്കും സെൽഫി ഭ്രമമാണ്. പരിധിവിട്ട സെൽഫി ഭ്രമത്തിനെതിരെ ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ മുന്നറിയിപ്പ്​. അശ്രദ്ധമായ സെൽഫിയെടുപ്പിൽ ഒട്ടേറെ ജീവൻ പൊലിഞ്ഞ സാചര്യത്തിലാണ്​ അമിതാഭ്​ ബച്ചൻ ജാഗ്രത പുലർത്താൻ ഉപദേശവുമായി രംഗത്തുവന്നത്.

സെൽഫിയെടുക്കുന്നതി​നിടെ ഒ​ട്ടേറെ പേർക്ക്​ അപകടം സംഭവിച്ചു. ​അതുകൊണ്ട്​ സെൽഫിയെടുക്കു​മ്പോള്‍ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ​ മധ്യപ്രദേശിൽ കല്യാണ ജ്വല്ലറിയുടെ ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുക്കവെയാണ് ആരാധകരോട് ബച്ചൻ ഇത് പറഞ്ഞത്. എവിടെ പോയാലും സാധാരണ നമ്മൾ പത്ത്​ ഫോ​ട്ടോയെങ്കിലും എടുക്കും. എന്നാൽ ഇപ്പോൾ ഒരു സെൽഫി നിർബന്ധമായി മാറിയിരിക്കുന്നുവെന്നും ബച്ചൻ പറഞ്ഞു. വേദിയിൽ ജനക്കൂട്ടത്തെ സാക്ഷിയാക്കി സെൽഫിയെടുക്കാൻ സംഘാടകർ അഭ്യർഥിച്ചപ്പോഴായിരുന്നു താരത്തിന്‍റെ പ്രതികരണം.

ജ്വല്ലറിയുടെ ബ്രാൻഡ്​ അംബാസിഡറായ ബച്ചൻ ഭാര്യയും എം.പിയുമായ ജയബച്ചനൊപ്പമാണ്​ ചടങ്ങിന്​ എത്തിയത്​.

shortlink

Related Articles

Post Your Comments


Back to top button