CinemaNEWSTollywood

താരപുത്രന് പ്രഭാസിനോട് ആരാധന! പിന്നീടു സംഭവിച്ചത്

ബോളിവുഡിലായാലും, തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആയാലും കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രഭാസിനോടുള്ള ആരാധന കൂടി വരികയാണ്. ചില താരപുത്രന്മാരുടെ മക്കള്‍ പോലും അച്ഛനെ മറന്നു പ്രഭാസ് സ്റ്റൈലിനൊപ്പമാണ്. നടന്‍ വിക്രം പ്രഭുവിന്റെ മകന്‍ കടുത്ത പ്രഭാസ് ആരാധകനാണ്, തന്‍റെ മകന്റെ ആരാധന വിക്രം പ്രഭാസിനെ അറിയിക്കുകയും ചെയ്തതോടെ വിക്രം പ്രഭുവിന്‍റെ മകന്‍ വിരാടിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഭാസിന്റെ ഒപ്പോട് കൂടിയ ബാഹുബലി വാള്‍ അദ്ദേഹം തന്‍റെ കുഞ്ഞു ആരാധകന് സമ്മാനിച്ചിരുന്നു. 

വിക്രം പ്രഭു തന്നെയാണ് തന്‍റെ മകന് പ്രഭാസ് ബാഹുബലി വാള്‍ നല്‍കിയ വിവരം ആരാധകരെ അറിയിച്ചത്. അച്ഛനും അമ്മയും സുഹൃത്തുക്കളും നല്‍കിയ സമ്മാനത്തേക്കാള്‍ അവനു വിലപ്പെട്ട സമ്മാനം ബാഹുബലി വാള്‍ ആണെന്നും വിക്രം പ്രഭു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button