ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെത്തിയ സീരിയല്‍ നടിയാണ് ശരണ്യ ശശി. വില്ലത്തി കഥാപാത്രങ്ങളിലൂടെ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശരണ്യ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ട്യൂമർ കാരണം മൂന്ന് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്ന ശരണ്യ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് മനോധൈര്യം കൊണ്ടാണ്.
അടുത്തിടെ ഒരു മാധ്യമത്തിൽ വന്ന അഭിമുഖത്തിൽ ശരണ്യ തന്റെ ജീവിത അനുഭവത്തെക്കുറിച്ച് പങ്കുവച്ചിരുന്നു.
” തെലുങ്കിൽ സ്വാതി എന്നൊരു സീരിയൽ ചെയ്ത സമയത്താണ് എനിക്ക് സഹിക്കാന്‍ കഴിയാത്ത തലവേദന വന്നത്. പിന്നീടു ഡോക്ടറെ കാണുകയും മൈഗ്രേയ്ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിക്കുകയും ചെയ്തു. പക്ഷെ 2012 ൽ ഓണത്തിന് എന്നെ ബ്രെയിൻ ട്യൂമറിന്റെ ചികിത്സാർത്ഥം ഹോസ്പിറ്റലിൽ എത്തിച്ചു. അന്ന് അവർ ഓപ്പറേഷൻ നടത്തി. പിന്നെ രണ്ടാമത് വന്നത് കുറച്ചു നാൾ കഴിഞ്ഞു ആണ്.ഒരു തമിഴ് സീരിയല്‍ ചിത്രീകരണത്തിനിടെ എനിക്ക് ഫിക്സ് പോലെ വന്നു അപ്പൊ എന്നെ വീണ്ടും അഡ്മിറ്റ് ചെയ്തു. റേഡിയേഷൻ ചെയ്യണമെന്ന് പറഞ്ഞു, തൈറോയിഡും എടുത്തു കളഞ്ഞു, അത് കഴിഞ്ഞു വീണ്ടും 2016 ൽ ഒരിക്കൽ കൂടി അസുഖം വന്നു, വീണ്ടും ഒരു ഓപ്പറേഷൻ കൂടെ നടത്തി.
ഫേസ്ബുക്ക് ഫ്രണ്ട് ആയ ബിനുവിനെ ആണ് ഞാൻ വിവാഹം ചെയ്തത്. അദ്ദേഹം ഇടക്കിടെ എന്നോട് അഭിനയിക്കാത്തത് എന്തെന്ന് ചോദിച്ചു കൊണ്ടിരുന്നു. എനിക്ക് അസുഖമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഒടുവിൽ അറിഞ്ഞപ്പോൾ കാണാൻ വരട്ടെ എന്ന് ചോദിച്ചു. ഞാനാ സമയം റേഡിയേഷൻ കഴിഞ്ഞു മുടിയൊക്കെ പൊഴിഞ്ഞു വല്ലാത്തൊരു രൂപത്തിലായിരുന്നു,എനിക്ക് പണ്ട് നീളൻ മുടിയുണ്ടായിരുന്നു. എങ്കിലും ഞാൻ അദ്ദേഹത്തോട് വരാൻ പറഞ്ഞു, ശരിക്കുള്ള രൂപത്തിൽ കാണണ്ടല്ലോ എന്ന് വിചാരിച്ചു. എന്നെ വന്നു കണ്ടു, ആദ്യ കാഴ്ചയിൽ എന്നെ ഇഷ്ടമായി. പിന്നീട് വീട്ടുകാരോട് വിവാഹാഭ്യർഥനയും നടത്തി”
Post Your Comments