ഹൈദർ ,മക്ബൂൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച വിശാൽ ഭരദ്വാജ് മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഒസാമ ബിൻലാദനെക്കുറിച്ചും അൽഖ്വയിദ എന്ന തീവ്രവാദ സംഘടയെ നെക്കുറിച്ചും രചിക്കപ്പെട്ട ഒരു പുസ്തകത്തെ ആസ്പദമാക്കിയുള്ള ഭരദ്വാജിന്റെ പുതിയ ചിത്രമാണ് ‘അബോട്ടാബാദ്. ‘
നവാസുദ്ദീൻ സിദ്ദിഖിയാണ് ചിത്രത്തിലെ നായകൻ. അദിതി റാവു ഹൈദാരിയാണ് നായിക.കൃതി സനോനെയായിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് എന്നാൽ പിന്നീട് കൃതിയെ മാറ്റി അദിതിയെയാക്കുകയിയിരുന്നു. ഒരു ചെറിയ ബഡ്ജറ്റ് കോമഡി ചിത്രമായിരിക്കും ‘അബോട്ടാബാദ്’.
8-ാമത് ജാഗ്രൻ ഫിലിം ഫെസ്റ്റിവലിലെ സമാപന ചടങ്ങിലാണ് നവാസുദ്ദീൻ സിദ്ദിഖി ഈ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.ചിത്രത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.വിഷ്വൽ ഭരദ്വാജിന്റെ സംവിധാനത്തിൽ സിദ്ദിഖിയും ഹൈദരിയും അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.
Post Your Comments