മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം ‘മഹേഷിന്റെ പ്രതികാരം’ തമിഴിലും എത്തുന്നു.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് പ്രിയദർശനാണ്.’നിമിറിലൂടെ’ എന്ന് പേരു നൽകിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത് പ്രിയദർശന്റെ അടുത്ത സുഹൃത്തും സൂപ്പര്‍ സ്റ്റാറുമായ സാക്ഷാല്‍ മോഹന്‍ലാലാണ്.
റീമേക്ക് ചിത്രമാണെങ്കിലും പശ്ചാത്തലത്തില്‍ പല മാറ്റങ്ങളും വരുത്തിയാണ് സംവിധായകൻ ചിത്രം തമിഴിലേക്ക് മാറ്റിയിരിക്കുന്നത്.ഉദയനിധി സ്റ്റാലിനാണ് ഫഹദ് ഫാസിൽ അനശ്വരമാക്കിയ മഹേഷിനെ തമിഴില്‍ അവതരിപ്പിക്കുന്നത്.ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് മലയാളികൂടിയായ സന്തോഷ് ടി കുരുവിളയാണ്.മഹേഷിന്റെ തമിഴ് പ്രതികാരത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
Post Your Comments