തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് മുപ്പത് വർഷങ്ങളായി ചെറിയ ശരീരവും വലിയ മനസുമായി സജീവമായിരുന്ന ഗിന്നസ് പക്രു ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്നതിന്‍റെ കാരണം വെളിപ്പെടുത്തുന്നു.
ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയില്‍ കയറില്‍ തൂങ്ങി അഭിനയിച്ചപ്പോള്‍ താഴേയ്ക്കു പോന്നു. കഴുത്തിന്‍റെ ഭാഗത്ത് പരുക്കേറ്റ് ആശുപത്രിയിലായി. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.പക്ഷേ ഈ ഭാഗത്ത് ശസ്ത്രക്രിയ ചെയ്യുക എന്നതില്‍ ആശങ്കയുണ്ടായിരുന്നു.ഒടുവില്‍ വേദന സഹിച്ച് നാളുകള്‍ കഴിച്ചുകൂട്ടി. വീണ്ടും
അഭിനയം തുടങ്ങിയപ്പോള്‍ വേദന വര്‍ദ്ധിച്ചു. ഒടുവില്‍ ശസ്ത്രക്രിയ ചെയ്യേണ്ടതായി വന്നു. ഇപ്പോള്‍ വിശ്രമത്തിനു ശേഷം അഭിനയരംഗത്ത് സജീവമാണ്.ഇതുപോലെ പല പ്രതിസന്ധികൾ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട് അപ്പോഴൊക്കെ ഭാര്യയും അമ്മയുമാണ് കൂടെ നിന്നതെന്ന് പക്രു പറഞ്ഞു.
Post Your Comments