CinemaMollywoodNEWS

പുതിയതരം കൈലിമുണ്ടില്‍ കളര്‍ഫുളോടെ പാപ്പന്‍!

ഷാജി പാപ്പന്‍ എന്നും കളര്‍ ഫുളാണ്, പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നായ ജയസൂര്യയുടെ ഷാജി പാപ്പന്‍ വീണ്ടുമെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. പുതിയ ട്രെന്‍ഡുമായിട്ടാണ് ഇത്തവണത്തെ പാപ്പന്റെ വരവ്,

കറുത്ത കൈലിമുണ്ടിന്‍റെ ഞൊറുവ് ഭാഗത്ത് കാവി കളര്‍ തുന്നി ചേര്‍ത്തു കൊണ്ടാണ് ഷാജി പാപ്പന്‍‌ മാസ്സ് ആകാന്‍ ഒരുങ്ങുന്നത്.

മിഥുന്‍ മനുവല്‍ തോമസ്‌ ഒരുക്കുന്ന ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കവേയാണ് ഷാജിയുടെ പുതിയ കൈലിമുണ്ട്  സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

ആടിന്റെ ആദ്യ ഭാഗം നിര്‍മ്മിച്ച വിജയ്‌ ബാബു തന്നെയാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്. ‘ആട് ഒരു ഭീകര ജീവിയാണ്’ തിയേറ്ററില്‍ വിജയം നേടിയില്ലങ്കിലും മിനിസ്ക്രീനില്‍ എത്തിയപ്പോള്‍ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button