CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

”കാലു പിടിക്കണം. കള്ളു കുടിച്ച് പറയുന്ന എല്ലാ വഷളത്തരങ്ങളും കേള്‍ക്കണം”; സംവിധായകന്‍ ആഷീക് അബുവിനു മറുപടിയുമായി പി ആര്‍ ഒ ദിനേശ്

 

എല്ലാ സിനിമകളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് പി ആർ ഒ. ചിത്രത്തിന്‍റെ പരസ്യവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യമുള്ള ഈ മേഖലയില്‍ വളരെക്കുറച്ചു ആളുകള്‍ മാത്രമാണുള്ളത്. സിനിമയുടെ തുടക്കം മുതൽ റിലീസിംഗ് കഴിഞു പോലും തുടരുന്ന ജോലിയാണ് ഇവരുടേത്. ഇവർക്ക് അർഹിക്കുന്ന അംഗീകാരം ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്ന് മലയാള സിനിമ പ്രവർത്തകർ ആലോചിക്കേണ്ട ഒന്നാണ്.  പി ആർ ഒ താരം താഴ്ത്തി സംസാരിച്ചിരിക്കുകയാണ് സംവിധായകന്‍ ആഷീക് അബു. ഇതിനെതിരെ ഒരു പ്രതികരണവും സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്നു വരാത്ത സാഹചര്യത്തില്‍ ആഷിക് അബുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ പി ആര്‍ ഒ ആയി പ്രവര്‍ത്തിക്കുന്ന ദിനേശ്. തന്റെ ഫേസ് ബുക്ക്‌ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പി ആര്‍ ഒ ദിനേശിന്റെ പോസ്റ്റ് പൂര്‍ണ്ണ രൂപം

നമസ്ക്കാരം ദിനേശാണ്,പി ആര്‍ ഒ.
33.
“ഇവിടെ പി ആര്‍ ഒ ഉണ്ടോ? ഇനി ഉണ്ടായിട്ടു ഒരു കാര്യവുമില്ല.”രണ്ടു മാസം മുമ്പ് അച്ചടിച്ചു വന്ന ഈ വാക്കുകള്‍ സംവിധായകന്‍ ആഷീക് അബുവിന്‍റെതാണ്.മലയാള സിനിമയില്‍ പി ആര്‍ ഒ എന്നത് ഒരു ചര്‍ച്ച വിഷയമല്ല എന്നതിന്‍റെ തെളിവാണ് ഇതുവരെ ഒരു പ്രതികരണവുമുണ്ടാകാതിരുന്നത്.
പക്ഷേ ആ വാക്കുകള്‍ സത്യമായിയെന്നത് ആരെങ്കിലും അറിഞ്ഞോ ആവോ? ഒരു പി ആര്‍ ഒ ഇല്ലാതെ തന്നെ “പറവ” എന്ന ചിത്രം റിലീസായി.അത് ഹിറ്റാവുകയും ചെയ്തു.

ഈ രീതി ഇനി തുടരാവുന്നതാണ്.അതോടെ പി ആര്‍ ഒ യുടെ ശല്യവും ഇല്ലാതാവും കൊടുക്കുന്ന കൂലി(?)ലാഭിക്കുകയും ചെയ്യാം.
ഇനി വീണ്ടും പി ആര്‍ ഒ മ്മാരെ കുറിച്ച് ആഷിഖ് അബുവിന്‍റെ വാക്കുകള്‍ നോക്കാം.

“പി ആര്‍ ഒ ആയി വരുന്നവരുടെ കാലു പിടിക്കണം.കള്ളു കുടിച്ച് പറയുന്ന എല്ലാ വഷളത്തരങ്ങളും കേള്‍ക്കണം.അത് സഹസംവിധായകരുടെ വിധിയാണ്.അത്തരം അവസ്ഥയിലൂടെ കടന്നു പോകാത്ത ആരും ഇവിടെ ഉണ്ടായിട്ടില്ല.അത്തരം അവസ്ഥകള്‍ മാറി.സോഷ്യല്‍ മിഡീയ സജീവമായതിനു ശേഷം എന്താ ഇവിടെ സംഭവിച്ചത്.?ഇവിടെ പി ആര്‍ ഒ ഉണ്ടോ? ഇനി ഉണ്ടായിട്ട് ഒരു കാര്യവുമില്ല.”
ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം.പി ആര്‍ ഒ എന്നതിനെക്കുറിച്ച് പണി എടുക്കുന്നവര്‍ക്കും എടുപ്പിക്കുന്നവര്‍ക്കും ഒരു ധാരണയുമില്ല.സോഷ്യല്‍ മീഡിയ സജീവമായതു കൊണ്ടു പി ആര്‍ ഒ വേണ്ടതാവുന്നില്ല.പതിനഞ്ചു വര്‍ഷത്തിലധികമായി ഞാന്‍ ഈ രംഗത്തുണ്ട്. പി ആര്‍ ഒ എന്ന നിലയ്ക്ക് എന്‍റെ കാല് പിടിച്ചിട്ടില്ല,മദ്യപിച്ചിട്ടില്ല,വഷളത്തരം പറഞ്ഞിട്ടില്ല.മറ്റുള്ളവരുടെ കാര്യം അറിയില്ല.വിരലിലെണ്ണാവുന്ന പി ആര്‍ ഒ മ്മാരെ ഇവിടെയുള്ളു. എല്ലാ രംഗത്തും പുതിയവര്‍ വരുമ്പോള്‍ എന്താ ഇവിടെ ആരും വരാത്തത്?.ഗുണമില്ലാത്തതു കൊണ്ടല്ലേ?ഈയിടെയായി രണ്ടുമൂന്നു പേര്‍ വന്നിട്ടുണ്ട്‌.അവര്‍
മീഡിയായിലുള്ളവരായിരുന്നു. കാരണം അത്രക്കേ ഇവിടെ വില കല്പിക്കുന്നുള്ളു. സിനിമയുടെ പുറം പോക്കിലാണ് സ്ഥാനം.അതറിയണമെങ്കില്‍ ഒന്ന് പി ആര്‍ ഒ ആയാല്‍ മതിയാവും.സമീപകാലത്തുണ്ടായ മാറ്റങ്ങള്‍ നീണ്ട വര്‍ഷത്തെ പരിശ്രമവും ക്ഷമയും സ്നേഹവും കൊണ്ട് ഞാന്‍ നേടിയതാണ്.മുമ്പുള്ളവരുടെ അവസ്ഥ ഒന്നറിയുന്നത് നല്ലതാണ്.

സോഷ്യല്‍ മീഡിയ യുടെ വര്‍ണ്ണതിളക്കത്തില്‍ വാചാലമാകുമ്പോള്‍ ശരിയായ പി ആര്‍ ഓ വിന്‍റെ പ്രസക്തി നഷ്ടപ്പെടുത്തുകയാണ്.
ഇതില്‍ ഇപ്പോഴുള്ള പി ആര്‍ ഒ മ്മാരും മറ്റു ബന്ധപ്പെട്ടവരും ഒരു പോലെ കാരണക്കാരാണ്.
ഇതു മാറും.പറഞ്ഞു പറ്റിക്കുന്നവര്‍ അറിയാതെ അകലും.

“70% audience are out side social media”
ഒരു യുവ സംവിധായകന്‍ ഇന്നിട്ട പോസ്റ്റാണിത്.
ഇത് സത്യമാണ്. ഞാനിത് പറയാറുമുണ്ട്.എല്ലാവരും ഇത് തിരിച്ചറിയും.ശരിയായ അര്‍ത്ഥത്തിലുള്ള യുവ പി ആര്‍ ഒ മ്മാര്‍ ഉണ്ടാകും. മലയാള സിനിമയ്ക്ക് അത് അനിവാര്യമാണ്.വിജയത്തിന് ഈ ബിന്ദു ഒഴിവാക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിയും.
മറ്റുള്ളവരും കൂടെ ഉണ്ടെങ്കിലേ നമ്മുടെ വിജയത്തിന് അര്‍ത്ഥവും തിളക്കവും ഉണ്ടാകു…

shortlink

Related Articles

Post Your Comments


Back to top button