CinemaLatest NewsMollywoodNEWS

നാദിർഷയുടെ ജാമ്യഹർജിയിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേരളാ പോലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.കാണുന്നവരെയെല്ലാം പ്രതിയാക്കിയാൽ പിന്നെ സാക്ഷി പറയാൻ ആളുണ്ടാവില്ലെന്നും കോടതി വിമർശിക്കുകയുണ്ടായി.

കേസുമായി ബന്ധപ്പെട്ട സംവിധായകൻ നാദിർഷയുടെ ജാമ്യ ഹർജി കോടതി തീർപ്പാക്കി.പൾസർ സുനിയും വിഷ്ണുവും വിളിച്ചത് കൊണ്ട് മാത്രം നാദിർഷയെ പ്രതിയാക്കാൻ ആവില്ലെന്നും ഹൈക്കോടതി അറിയിച്ചു.നിലവിൽ നാദിർഷയ്ക്കെതിരെ തെളിവുകൾ പോലീസ് സമർപ്പിച്ചിട്ടില്ല അതുകൊണ്ടുതന്നെ അറസ്റ്റിനെ ഭയക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു.

എന്നാൽ നാദിര്‍ഷ ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തു.ഇക്കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് കോടതി ഹർജി തീർപ്പാക്കിയത്. വാദം കേൾക്കുന്നതിനിടെ അറസ്റ്റ് വിലക്കി ഹൈക്കോടതി കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവ് ലഭിച്ചാൽ അക്കാര്യം കോടതിയെ അറിയിച്ച ശേഷമേ തുടർ നടപടികൾ തീര്‍പ്പാക്കാന്‍ പാടുള്ളൂയെന്ന് കോടതി മുമ്പ് പോലീസിനെ അറിയിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button